- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുരിദാറിനു മുകളിൽ ഇനി മുണ്ടു ചുറ്റണ്ട; ചുരിദാർ ധരിച്ചു ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കയറാൻ സ്ത്രീകൾക്ക് അനുമതി; ഉത്തരവ് ഇന്നു വൈകിട്ടു നാലു മുതൽ പ്രാബല്യത്തിലായി
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ഇനി ചുരിദാർ ധരിച്ചു കയറാം. ഇന്നു വൈകിട്ടു നാലു മുതൽ ഈ ഉത്തരവു പ്രാബല്യത്തിൽ വന്നു. ചുരിദാറിന് മുകളിൽ മുണ്ട് ചുറ്റി മാത്രമേ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. ഇതിനെതിരെ അഭിഭാഷകയായ റിയാ രാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ ഭക്തജനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാൻ സെപ്റ്റംബർ 29ന് ഹൈക്കോടതി എക്സിക്യൂട്ടിവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചകളിലെ തീരുമാനം എക്സിക്യൂട്ടിവ് ഓഫീസർ കോടതിയെ അറിയിക്കുകയും, ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകുകയുമായിരുന്നു. വർഷങ്ങളായി നിലനിൽക്കുന്ന ആചാരം മാറ്റരുതെന്നായിരുന്നു ക്ഷേത്രം തന്ത്രിയുടെയും ചില സംഘടനകളുടേയും നിലപാട്. വിഷയത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിലും രണ്ടഭിപ്രായമാണുള്ളത്. കോടതി ഇടപെടലിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിലും സ്ത്രീകളെ ചുരിദാർ ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു. 1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തിൽ, മാന്യമായി
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ഇനി ചുരിദാർ ധരിച്ചു കയറാം. ഇന്നു വൈകിട്ടു നാലു മുതൽ ഈ ഉത്തരവു പ്രാബല്യത്തിൽ വന്നു.
ചുരിദാറിന് മുകളിൽ മുണ്ട് ചുറ്റി മാത്രമേ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. ഇതിനെതിരെ അഭിഭാഷകയായ റിയാ രാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇക്കാര്യത്തിൽ ഭക്തജനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാൻ സെപ്റ്റംബർ 29ന് ഹൈക്കോടതി എക്സിക്യൂട്ടിവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചകളിലെ തീരുമാനം എക്സിക്യൂട്ടിവ് ഓഫീസർ കോടതിയെ അറിയിക്കുകയും, ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകുകയുമായിരുന്നു.
വർഷങ്ങളായി നിലനിൽക്കുന്ന ആചാരം മാറ്റരുതെന്നായിരുന്നു ക്ഷേത്രം തന്ത്രിയുടെയും ചില സംഘടനകളുടേയും നിലപാട്. വിഷയത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിലും രണ്ടഭിപ്രായമാണുള്ളത്.
കോടതി ഇടപെടലിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിലും സ്ത്രീകളെ ചുരിദാർ ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു. 1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തിൽ, മാന്യമായി വസ്ത്രം ധരിച്ച് വരുന്ന എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാണ് പറയുന്നത്.