- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളിങ്ങനെയല്ല.. ഞങ്ങളുടെ രീതികളും; ചുരുളി സിനിമ കണ്ട് ആൾക്കാർ ഗ്രാമത്തെ തേടിയിറങ്ങിയതോടെ പുലിവാല് പിടിച്ച് ചുരുളി ഗ്രാമനിവാസികൾ; തങ്ങൾക്ക് മാനക്കേടുണ്ടായെന്ന് കാണിച്ച് മന്ത്രിക്ക് പരാതി നൽകാൻ നാട്ടുകർ
ചെറുതോണി: ചുരുളി സിനമാ വിവാദം കൊടുമ്പിനി കൊള്ളുമ്പോൾ പിലിവാല് പിടിച്ച് പുറത്തിറങ്ങാൻ കഴിയാതെ ഒരു ജനത. യഥാർത്ഥ ചുരുളി നിവാസികളാണ് ഇപ്പോൾ ദുരിതത്തിലായത്. സിനിമയിൽ ഇങ്ങനെയൊരു ഗ്രാമത്തെ പരാമർശിച്ചതോടെ യഥാർത്ഥ ചുരുളിയെത്തേടി ഇറങ്ങിയിരിക്കുകയാണ് ഒരു കൂട്ടർ.
സിനിമയിലെ സംഭാഷണങ്ങളിൽ അസഭ്യവാക്കുകൾ കൂടുതലായി ഉപയോഗിക്കുന്നെന്നു പ്രചാരണം വന്നതോടെയാണ് ചുരുളി എവിടെയെന്ന് സമൂഹമാധ്യമങ്ങളിൽ ആളുകൾ തിരച്ചിൽ തുടങ്ങിയത്.ഒരു മദ്യശാല പോലുമില്ലാത്ത ഗ്രാമമാണ് ചുരുളിയെന്നും നാട്ടുകാർ പറയുന്നു.
അറുപതുകളിൽ ചുരുളി കീരിത്തോട്ടിൽ വാസമുറപ്പിച്ച കർഷകരെ കുടിയൊഴിപ്പിക്കാൻ അന്നത്തെ സർക്കാർ ബലപ്രയോഗം നടത്തിയതോടെയാണ് ഈ നാട് ചരിത്രത്തിൽ ഇടംപിടിച്ചത്. കീരിത്തോട്ടിലും ചുരുളിയിലും കർഷകർ മർദനങ്ങൾക്ക് ഇരകളായി. തുടർന്ന് എ.കെ. ഗോപാലൻ, ഫാ. വടക്കൻ, മത്തായി മാഞ്ഞൂരാൻ, എൻ.എം. ജോൺ, വെല്ലിങ്ടൺ തുടങ്ങിയവർ കീരിത്തോട്ടിലും ചുരുളിയിലും നടത്തിയ സമരം പ്രസിദ്ധമാണ്.
എകെജി ഏറെ നാൾ നിരാഹാരം അനുഷ്ഠിച്ച് കർഷകർക്ക് അനുകൂലമായ തീരുമാനം നേടിയെടുത്തതോടെയാണ് ചുരുളിയിലും സമീപഗ്രാമങ്ങളിലും സമാധാന ജീവിതത്തിന് അരങ്ങൊരുങ്ങിയത്.ഈ സ്വര്യ ജീവിതത്തിനാണ് ഇപ്പോൾ വിള്ളൽ വീണിരിക്കുന്നത്. ഇതുമൂലം മാനക്കേടുണ്ടായതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാനു നിവേദനം കൊടുക്കാൻ ഒരുങ്ങുകയാണ് ചുരുളിക്കാർ.
മറുനാടന് മലയാളി ബ്യൂറോ