- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലുവയസ്സുകാരിയെ ബാധിച്ച പിശാചിനെ പിടിക്കാൻ ചെന്ന വൈദികനെ പെൺകുട്ടി തള്ളിയിട്ട് കൊന്നുവോ? അത്യപൂർവ വെളിപ്പെടുത്തലുമായി സിഐഎ ഏജന്റ്
നാലുവയസ്സുകാരിയെ ബാധിച്ച പിശാചിനെ ഒഴിപ്പിക്കാനെത്തിയ വൈദികനെ കുട്ടി തള്ളിയിട്ടുകൊന്നുവെന്ന് വെളിപ്പെടുത്തൽ. അയർലൻഡുകാരനായ മലാച്ചി മാർട്ടിൻ എന്ന വൈദികനാണ് മരണശയ്യയിൽ കിടക്കവെ തന്നെ അജ്ഞാതശക്തി തള്ളിയിടുകയായിരുന്നുവെന്ന കാര്യം സുഹൃത്തിനോട് പറഞ്ഞത്. മുൻ സിഐഎ ഏജന്റായ റോബർട്ട് മാരോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിശാചു ബാധിച്ച നാലുവയസ്സുകാരിയെ ചികിത്സിക്കാനെത്തിയ മലാച്ചി മാർട്ടിൻ 1999-ലാണ് കൊല്ലപ്പെടുന്നത്. കണക്ടിക്കട്ടിലെ വീട്ടിലെത്തിയ വൈദികൻ കുട്ടിയുമായി സംസാരിച്ചുകൊണ്ടിരിക്കെ താഴേയ്ക്ക് വീഴുകയായിരുന്നു. ഈ പരിക്കിനെത്തുടർന്ന് അദ്ദേഹം ചികിത്സയിലിരിക്കെ മരിച്ചു. വീട്ടിലെത്തിയ വൈദികനുമായി പെൺകുട്ടിയുടെ ശരീരത്തിൽ ബാധിച്ചിരുന്ന പിശാച് സംസാരിച്ചതായും റോബർട്ട് മാരോ വെളിപ്പെടുത്തി.' നിങ്ങളാണല്ലേ മലാച്ചി മാർട്ടിൻ? കുട്ടിയെ രക്ഷിക്കാമെന്ന് നിങ്ങൾ കരുതുന്നുണ്ടോ' എന്ന് ചോദിച്ചതായാണ് വെളിപ്പെടുത്തൽ. പിന്നീട് ബന്ധുക്കൾ കാണുന്നത് തലയടിച്ചുവീണ് കിടക്കുന്ന വൈദികനെയാണ്. തന്നെ ഏതോ അജ്ഞാത ശക്തി തള്ളിയിടുകയായ
നാലുവയസ്സുകാരിയെ ബാധിച്ച പിശാചിനെ ഒഴിപ്പിക്കാനെത്തിയ വൈദികനെ കുട്ടി തള്ളിയിട്ടുകൊന്നുവെന്ന് വെളിപ്പെടുത്തൽ. അയർലൻഡുകാരനായ മലാച്ചി മാർട്ടിൻ എന്ന വൈദികനാണ് മരണശയ്യയിൽ കിടക്കവെ തന്നെ അജ്ഞാതശക്തി തള്ളിയിടുകയായിരുന്നുവെന്ന കാര്യം സുഹൃത്തിനോട് പറഞ്ഞത്. മുൻ സിഐഎ ഏജന്റായ റോബർട്ട് മാരോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പിശാചു ബാധിച്ച നാലുവയസ്സുകാരിയെ ചികിത്സിക്കാനെത്തിയ മലാച്ചി മാർട്ടിൻ 1999-ലാണ് കൊല്ലപ്പെടുന്നത്. കണക്ടിക്കട്ടിലെ വീട്ടിലെത്തിയ വൈദികൻ കുട്ടിയുമായി സംസാരിച്ചുകൊണ്ടിരിക്കെ താഴേയ്ക്ക് വീഴുകയായിരുന്നു. ഈ പരിക്കിനെത്തുടർന്ന് അദ്ദേഹം ചികിത്സയിലിരിക്കെ മരിച്ചു.
വീട്ടിലെത്തിയ വൈദികനുമായി പെൺകുട്ടിയുടെ ശരീരത്തിൽ ബാധിച്ചിരുന്ന പിശാച് സംസാരിച്ചതായും റോബർട്ട് മാരോ വെളിപ്പെടുത്തി.' നിങ്ങളാണല്ലേ മലാച്ചി മാർട്ടിൻ? കുട്ടിയെ രക്ഷിക്കാമെന്ന് നിങ്ങൾ കരുതുന്നുണ്ടോ' എന്ന് ചോദിച്ചതായാണ് വെളിപ്പെടുത്തൽ. പിന്നീട് ബന്ധുക്കൾ കാണുന്നത് തലയടിച്ചുവീണ് കിടക്കുന്ന വൈദികനെയാണ്.
തന്നെ ഏതോ അജ്ഞാത ശക്തി തള്ളിയിടുകയായിരുന്നുവെന്ന് വൈദികൻ അടുത്ത സുഹൃത്തിനോട് പറഞ്ഞിരുന്നതായി മാരോ വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന അനുഭവമെന്നാണ് മാരോ ഇതേക്കുറിച്ച് പറഞ്ഞത്. ഹോസ്‌റ്റേജ് ടു ദ ഡെവിൾ എന്ന ഡോക്യുമെന്ററിയിലാണ് ഈ വെളിപ്പെടുത്തൽ. റേച്ചൽ ലൈസാറ്റാണ് ഡോക്യുമെന്ററിയുടെ രചയിതാവ്. ഞായറാഴ്ച മുതൽ നെറ്റ്ഫ്‌ളിക്‌സിൽ ഡോക്യുമെന്ററി ലഭ്യമാകും.