- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി വിമാനത്താവളത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം പറന്നത് 89 ലക്ഷത്തോളം പേർ; ഇത്തവണ പ്രതീക്ഷിക്കുന്നത് ഒരു കോടിയും; ചരക്ക് നീക്കത്തിലും പുതിയ വേഗം; സിയാലിന്റെ വിജയഗാഥ ഇങ്ങനെ
കൊച്ചി: രാജ്യാന്തര വിമാനത്താവളക്കമ്പനി യാത്രക്കാരുടെ എണ്ണത്തിലും ചരക്കുനീക്കത്തിലും വൻ വളർച്ച നേടി കുതിപ്പ് തുടരുന്നു. ആദ്യമായി ഈ സാമ്പത്തിക വർഷം ഒരു കോടിയിലേറെ യാത്രക്കാർ കൊച്ചി വിമാനത്താവളം വഴി പറക്കുമെന്നാണു കരുതുന്നത്. ചരക്കു നീക്കത്തിലും രാജ്യത്ത് പ്രധാന വിമാനത്താവളമാകാൻ കൊച്ചിക്കു കഴിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 84408 ടൺ ചരക്കുകളാണ് കൊച്ചി വിമാനത്താവളം കൈകാര്യം ചെയ്തത്. തൊട്ടു മുൻപുള്ള വർഷം ഇത് 79233 ടൺ ആയിരുന്നു. വർധന 2.8 ശതമാനം. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 89.55 ലക്ഷം യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തത്. മുൻ വർഷം ഇത് 77.5 ലക്ഷം യാത്രക്കാരായിരുന്നു. വർധന 15.6 ശതമാനം. ഈ സാമ്പത്തിക വർഷം യാത്രക്കാരുടെ എണ്ണം 103 ലക്ഷമായി വർധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം യാത്ര ചെയ്ത 89.55 ലക്ഷം യാത്രക്കാരിൽ 50 ലക്ഷം പേരും രാജ്യാന്തര യാത്രക്കാരായിരുന്നു. തൊട്ടു മുൻപുള്ള വർഷം രാജ്യാന്തര യാത്രക്കാരുടെ എണ്ണം 46.5 ലക്ഷമായിരുന്നു. വർധന 7.4%. കൊച്ചിയിൽ നിന്നുള്ള ആഭ്യന്തര യാത്രക്കാരുടെ എ
കൊച്ചി: രാജ്യാന്തര വിമാനത്താവളക്കമ്പനി യാത്രക്കാരുടെ എണ്ണത്തിലും ചരക്കുനീക്കത്തിലും വൻ വളർച്ച നേടി കുതിപ്പ് തുടരുന്നു. ആദ്യമായി ഈ സാമ്പത്തിക വർഷം ഒരു കോടിയിലേറെ യാത്രക്കാർ കൊച്ചി വിമാനത്താവളം വഴി പറക്കുമെന്നാണു കരുതുന്നത്. ചരക്കു നീക്കത്തിലും രാജ്യത്ത് പ്രധാന വിമാനത്താവളമാകാൻ കൊച്ചിക്കു കഴിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 84408 ടൺ ചരക്കുകളാണ് കൊച്ചി വിമാനത്താവളം കൈകാര്യം ചെയ്തത്. തൊട്ടു മുൻപുള്ള വർഷം ഇത് 79233 ടൺ ആയിരുന്നു. വർധന 2.8 ശതമാനം.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 89.55 ലക്ഷം യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തത്. മുൻ വർഷം ഇത് 77.5 ലക്ഷം യാത്രക്കാരായിരുന്നു. വർധന 15.6 ശതമാനം. ഈ സാമ്പത്തിക വർഷം യാത്രക്കാരുടെ എണ്ണം 103 ലക്ഷമായി വർധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം യാത്ര ചെയ്ത 89.55 ലക്ഷം യാത്രക്കാരിൽ 50 ലക്ഷം പേരും രാജ്യാന്തര യാത്രക്കാരായിരുന്നു. തൊട്ടു മുൻപുള്ള വർഷം രാജ്യാന്തര യാത്രക്കാരുടെ എണ്ണം 46.5 ലക്ഷമായിരുന്നു. വർധന 7.4%. കൊച്ചിയിൽ നിന്നുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷം 39.44 ലക്ഷം ആയിരുന്നു. തൊട്ടു മുൻപുള്ള വർഷം ഇത് 30.96 ലക്ഷമായിരുന്നു. വർധന 27.7%.
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി തുടർച്ചയായി നാലാം സ്ഥാനത്തും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി തുടർച്ചയായി ഏഴാം സ്ഥാനത്തുമാണ്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചിക്കു മുൻപുള്ള വിമാനത്താവളങ്ങളിലെല്ലാം ഒരു കോടിയിലേറെ ആഭ്യന്തര യാത്രക്കാരുണ്ട്. ഡൽഹിയിൽ 4.22 കോടി, മുംബൈയിൽ 3.27 കോടി, ബെംഗളൂരുവിൽ 1.92 കോടി, കൊൽക്കത്തയിൽ 1.35 കോടി, ചെന്നൈയിൽ 1.31 കോടി, ഹൈദരാബാദിൽ 1.17 കോടി എന്നിങ്ങനെയാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണം.
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിലെ വർധനയിൽ പ്രമുഖ വിമാനത്താവളങ്ങളുടെ പട്ടികയിൽ കൊച്ചി ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. ഡൽഹിയാണ് ഇക്കാര്യത്തിൽ മുന്നിൽ. 9.5 ശതമാനം വളർച്ചയാണ് ഡൽഹി കഴിഞ്ഞ വർഷം നേടിയത്. കൊച്ചി 7.4 ശതമാനം വളർച്ച നേടി. മുംബൈയിൽ വർധന ഏഴു ശതമാനമാണ്. ബെംഗളൂരു 6.9 ശതമാനവും ഹൈദരാബാദ് 6.7 ശതമാനവും വളർച്ച നേടി. ചെന്നൈയുടെ വളർച്ച 6.8 ശതമാനവും കൊൽക്കത്തയുടെ വളർച്ച 3.5 ശതമാനവുമാണ്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 1.55 കോടി യാത്രക്കാരുമായി ഡൽഹിയും 1.24 കോടി യാത്രക്കാരുമായി മുംബൈയൂം മാത്രമാണ് ഒരു കോടിക്കു മുകളിലുള്ളത്.
യാത്രക്കാരുടെ എണ്ണത്തിൽ മികച്ച വളർച്ച നേടിയ കൊച്ചി കൈകാര്യം ചെയ്ത വിമാനങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ വർഷം വർധന നേടി. ഇക്കഴിഞ്ഞ വർഷം സിയാൽ കൈകാര്യം ചെയ്തത് 62827 വിമാനങ്ങളാണ്. തൊട്ടു മുൻപുള്ള വർഷം ഇത് 57762 ആയിരുന്നു. 8.7 ശതമാനം വർധന ഈയിനത്തിൽ നേടി. ഇതിൽ ആഭ്യന്തര വിമാനങ്ങൾ 31110 ആയിരുന്നു. തൊട്ടു മുൻപുള്ള വർഷം ഇത് 27901 എണ്ണമായിരുന്നു. വർധന 11.59 ശതമാനം.
കൊച്ചിയിൽ കൈകാര്യം ചെയ്ത ചരക്കുകളിൽ മുഖ്യപങ്കും രാജ്യാന്തര മേഖലയിലാണ്. പ്രധാനമായും പഴം, പച്ചക്കറികൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണിവ. 71576 ടൺ ആണ് കൊച്ചിയിൽ നിന്നും കഴിഞ്ഞ വർഷം അയച്ച രാജ്യാന്തര ചരക്കുകൾ. തൊട്ടു മുൻപുള്ള വർഷം ഇത് 67136 ടൺ ആയിരുന്നു. കൊച്ചിയിൽ കൈകാര്യം ചെയ്യുന്നതിലേറെയും പെരിഷബിൾ കാർഗോ ആണ്. കഴിഞ്ഞ വർഷം കൈകാര്യം ചെയ്തത് 13,158 ടൺ ആഭ്യന്തര കാർഗോ ആയിരുന്നു. തൊട്ടു മുൻപുള്ള വർഷം ഇത് 11356 ടൺ ആയിരുന്നു.