താനെ: അഞ്ചുവർഷം മുൻപ് ആസിഡ് ആക്രമണത്തിനിരയായ യുവതിക്കു 'റോങ് നമ്പറി'ലൂടെ വിവാഹം. 2012ൽ ഉണ്ടായ ആസിഡ് ആക്രമണത്തെത്തുടർന്ന് 17 ശസ്ത്രക്രിയകൾക്കു വിധേയയായ ലളിത ബൻസി (26)യുടെ ജീവിതമാണ് ഒരു ഫോൺവിളിയിൽ മാറി മറിഞ്ഞത്. ടെലിഫോൺ സൗഹൃദത്തിൽ പരിചയപ്പെട്ട രാഹുൽ കുമാറിനെ (രവി) വിവാഹം കഴിച്ചത്. ആസിഡ് ആക്രമണ ഇരകളെ പുനരധിവസിപ്പിക്കുന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിലായിരുന്നു വിവാഹം.

മലാഡിലെ സ്വകാര്യ സ്ഥാപനത്തിൽ സിസിടിവി ഓപ്പറേറ്ററാണു രാഹുൽ. ലളിതയുടെ തുടർചികിൽസകളുടെ ചെലവ് ബോളിവുഡ് താരം വിവേക് ഒബ്‌റോയി ഏറ്റെടുത്തിട്ടുണ്ട്. വിവേക് ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാനും എത്തിയിരുന്നു. മൂന്നു മാസം മുമ്പാണ് ഇവരുടെ പ്രണയം തുടങ്ങിയത്. ആപ്രതീക്ഷിതമായ ആ ഫോൺവിളിയായിരുന്നു ഇവരുടെ ബന്ധത്തിന് തുടക്കമായിത്. തന്റെ ജീവിതത്തെ ഏറെ മനോഹരമാക്കിയതെന്ന് ലളിത ബൻസി വിശ്വസിക്കുന്നു. ലളിത മാത്രമല്ല, 27കാരനായ രവി ശങ്കർ സിങ്ങും ഇതു തന്നെയാണ് പറയുന്നത്. തന്റെ ഫോണിൽ അപ്രതീക്ഷിതമായി വന്ന ആ നമ്പറാണ് ജീവിതെ മാറ്റി മറിച്ചതെന്ന്.

മൂന്നു മാസം മുമ്പാണ്. ലളിതക്കു പറ്റിയ ഒരു അബദ്ധമായിരുന്നു ആ ഫോൺകാൾ. എന്നാൽ റോങ് നമ്പറാണെങ്കിലും ആ ശബ്ദത്തോട് വല്ലാത്ത ഒരു ആകർഷണീയത തോന്നി രവിക്ക്. പതിനഞ്ചു ദിവസത്തിനു ശേഷം അയാൾ തിരിച്ചു വിളിച്ചു ലളിതയെ. അൽപ്പം സങ്കോചത്തോടെയായിരുന്നു വിളി. അന്ന് അവർ കുറച്ചു നേരം സംസാരിച്ചു. ' സത്യം പറയാലോ..അന്നു തന്നെ ആശബ്ദത്തെ ഞാൻ പ്രണയിച്ചു തുടങ്ങി'- രവി പറയുന്നു.

പിന്നീട് ഒത്തിരി തവണ രവി അവളെ വിളിച്ചു. വിളിക്കിടയിലെപ്പോഴോ അവൾ അവളെ കുറിച്ച് അയാളോട് പറഞ്ഞിരുന്നു. താൻ ആസിഡ് ആക്രമണത്തിന്റെ ഇരയാണെന്നും മധുരമായ ശബ്ദത്തിനപ്പുറം കരിഞ്ഞു പോയ ഒരു മുഖത്തിന്റെ ഉടമയാണെന്നും. എന്നാൽ ഇതൊന്നും രവിക്ക് പ്രശ്നമായിരുന്നില്ല. അത്രയേറെ ഇഷ്ടപ്പെട്ടു പോയിരുന്നു അവൻ അവളെ. ഒരു ദിവസം അവൻ അവളോട് ചോദിച്ചു...ഇനിയങ്ങോട്ട് നമുക്കൊരുമിച്ചു ജീവിച്ചാലോ എന്ന്.

'അവളുടെ മുഖസൗന്ദര്യം താനൊരിക്കലും പരിഗണിച്ചിട്ടില്ല. അവൾ നല്ലൊരു വ്യക്തിയാണ്. സൗന്ദര്യത്തിൽ ഭ്രമിച്ച് വിവാഹിതരായ എത്രയോ പേർ പിന്നീട് പിരിയുന്നു. ദൈവം ഈ ജീവിത കാലം മുഴുവൻ സന്തോഷം നൽകി ഞങ്ങളെ അനുഗ്രഹിക്കുമെന്നാണ് പ്രതീക്ഷ' -രവി പറഞ്ഞു.

2012ലാണ് ലളിതക്കു നേരെ ആസിഡ് ആക്രമണമുണ്ടാവുന്നത്. അസംഗറിൽ കസിന്റെ കല്യാണത്തിനു പോയതായിരുന്നു അവൾ. കല്യാണത്തിനു മാസങ്ങൾക്കു മുമ്പേ അവളവിടെ എത്തിയിരുന്നു. അവളുടെ ഇളയ സഹോദരൻ സണ്ണിയും കസിൻ ബാബുവും തമ്മിലുണ്ടായ അടിപിടിയിൽ ഇടപെട്ടതാണ് ലളിതക്ക് വിനയായത്. വഴക്കു കൂടിയ ഇരുവരേയും അവൾ അടിച്ചു. പിന്നീട് തന്നെ അടിച്ചതിന്റെ ദേഷ്യം തീർക്കാൻ ബാബു ലളിതക്കു നേരെ ആസിഡ് ബൾബ് എറിയുകയായിരുന്നു. മുുംബൈയിലെ ഹോസ്പിറ്റലിൽ ചികിത്സക്കിടെ ലളിത 12 ശസ്ത്രക്രിയകൾക്കു വിധേയയായി. അടുത്ത മാസം വീണ്ടും 12 ശസ്ത്രക്രിയകൾ കൂടി ഇവർക്കു നടത്താനിരിക്കയാണ്.