- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ പുകയില ,സോഫ്റ്റ് ഡ്രിങ്ക്‌സ്, എനർജി ഡ്രിങ്ക്‌സ് തുടങ്ങിയവയ്ക്ക് വില ഉയരും; ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ
കുവൈറ്റ്: കുവൈത്തിൽ പുകയില ,സോഫ്റ്റ് ഡ്രിങ്ക്‌സ്, എനർജി ഡ്രിങ്ക്‌സ് മുതലായ ഉത്പ്പന്നങ്ങൾക്ക് ജനുവരി ഒന്നു മുതൽ 100 ശതമാനം നികുതി ഏർപ്പെടുത്താൻ ധനകാര്യ മന്ത്രാലയം തീരുമാനിച്ചു. ഇവയുടെ ഉപയോഗ നിരക്കിൽ ഉണ്ടായ വൻ വർധനവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരം ഉത്പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനു സമൂഹത്തിൽ നിന്നും കാര്യമായ മുന്ന
കുവൈറ്റ്: കുവൈത്തിൽ പുകയില ,സോഫ്റ്റ് ഡ്രിങ്ക്‌സ്, എനർജി ഡ്രിങ്ക്‌സ് മുതലായ ഉത്പ്പന്നങ്ങൾക്ക് ജനുവരി ഒന്നു മുതൽ 100 ശതമാനം നികുതി ഏർപ്പെടുത്താൻ ധനകാര്യ മന്ത്രാലയം തീരുമാനിച്ചു. ഇവയുടെ ഉപയോഗ
നിരക്കിൽ ഉണ്ടായ വൻ വർധനവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരം ഉത്പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനു സമൂഹത്തിൽ നിന്നും കാര്യമായ മുന്നേറ്റങ്ങൾ ഇല്ലാത്തതിനെ തുടർന്നാണു നടപടി.
ഇത്തരം ഉത്പന്നങ്ങൾ ആരോഗ്യത്തിന് ദോഷകരമാണ്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സോഡ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. കുവൈത്തിൽ പ്രതിവർഷം ശരാശരി 650 ലിറ്റർ വീതമാണ് സോഫ്റ്റ് ഡ്രിങ്ക്, എനർജി ഡ്രിങ്ക് എന്നീ ഉത്പ്പന്നങ്ങളുടെ ആളോഹരി ഉപയോഗം എന്ന് മന്ത്രാലയം വ്യക്തമാക്കി.
പുതിയ തീരുമാന പ്രകാരം പെപ്‌സി പോലുള്ള സോഫ്റ്റ് ഡ്രിങ്കുകൾക്കും എനർജി ഡ്രിങ്ക്,സിഗരറ്റ് ഉത്പ്പന്നങ്ങൾക്കും വില ഇരട്ടിയായി വർധിക്കും. സോഡ ഡ്രിങ്കുകൾക്ക് 100 ഫിൽസിനും 200 ഫിൽസിനും ഇടയിലാകും വില. എനർജി ഡ്രിങ്കിന് 550 ഫിൽസിനും 1.150 ഫിൽസിനും ഇടയിലാകും വില. പുകയില ഉത്പന്നങ്ങൾക്ക് പമാവധി 2 കുവൈറ്റ് ദിനാർ വരെയാകും വില.