- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോപ്പിൽ ഭാസിയും രാമു കാര്യാട്ടും അടൂർ ഭാസിയും തുടങ്ങി വച്ചു; ഒഎൻവിയും മുരളിയും മുതൽ ഗണേശ് കുമാർ വരെ പിൻഗാമികളായി; ഇക്കുറി കുറഞ്ഞത് അഞ്ച് പേരെങ്കിലും രംഗത്ത്; സിനിമാ ലോകത്തെ തെരഞ്ഞെടുപ്പ് ഭ്രമം ഇങ്ങനെ
തിരുവനന്തപുരം: കെപിഎസി ലളിതയും കെബി ഗണേശ് കുമാറും ഇടതു സ്ഥാനാർത്ഥികളായി ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലുണ്ടാകും. പത്തനാപുരത്ത് ഗണേശിനെ നേരിടാൻ ജഗദീഷിനെ കോൺഗ്രസ് രംഗത്തിറക്കും. അരൂരിൽ സിദ്ദിഖിനേയും ഉറപ്പിക്കാം. ലാലു അലക്‌സ് ആർക്കു വേണ്ടിയും മത്സരിക്കാൻ തയ്യാർ. സുരേഷ് ഗോപിക്കായി അണിയറയിൽ നീക്കം സജീവം. സാക്ഷാൽ സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ ഇപ്പോഴും ബിജെപി കൊണ്ട് പിടിച്ച ശ്രമത്തിൽ. അങ്ങനെ ഈ തെരഞ്ഞെടുപ്പിൽ താരത്തിളക്കം കൂടുകയാണ്. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ അഭിനയ രംഗത്തു നിന്നും കെ.ബി. ഗണേശ്കുമാർ മാത്രമാണ് മത്സരിച്ചത്. ഇത്തവണ കുറഞ്ഞത് അഞ്ചു പേരെങ്കിലും മത്സരരംഗത്തുണ്ടാകുമെ്‌നാണ് സൂചന. കെ.പി.എ.സി ലളിതയെ എൽ.ഡി.എഫ് മത്സര രംഗത്തിറക്കി കഴിഞ്ഞു. വടക്കാഞ്ചേരിയിലാണ് കെ.പി.എ.സി ലളിത മത്സരിക്കുക. യു.ഡി.എഫ് സ്ഥാനാർത്ഥികളായി ജഗദീഷും സിദ്ദിഖും മത്സരിക്കുമെന്നും കേൾക്കുന്നു. ദേവൻ, രാജസേനൻ, സുരേഷ്‌ഗോപി, കൊല്ലം തുളസി എന്നിവരെ ബിജെപി പരിഗണിക്കുന്നു. മുകേഷ്, ശ്രീനിവാസൻ എന്നിവരുടെ പേരുകൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി
തിരുവനന്തപുരം: കെപിഎസി ലളിതയും കെബി ഗണേശ് കുമാറും ഇടതു സ്ഥാനാർത്ഥികളായി ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലുണ്ടാകും. പത്തനാപുരത്ത് ഗണേശിനെ നേരിടാൻ ജഗദീഷിനെ കോൺഗ്രസ് രംഗത്തിറക്കും. അരൂരിൽ സിദ്ദിഖിനേയും ഉറപ്പിക്കാം. ലാലു അലക്‌സ് ആർക്കു വേണ്ടിയും മത്സരിക്കാൻ തയ്യാർ. സുരേഷ് ഗോപിക്കായി അണിയറയിൽ നീക്കം സജീവം. സാക്ഷാൽ സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ ഇപ്പോഴും ബിജെപി കൊണ്ട് പിടിച്ച ശ്രമത്തിൽ. അങ്ങനെ ഈ തെരഞ്ഞെടുപ്പിൽ താരത്തിളക്കം കൂടുകയാണ്.
കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ അഭിനയ രംഗത്തു നിന്നും കെ.ബി. ഗണേശ്കുമാർ മാത്രമാണ് മത്സരിച്ചത്. ഇത്തവണ കുറഞ്ഞത് അഞ്ചു പേരെങ്കിലും മത്സരരംഗത്തുണ്ടാകുമെ്‌നാണ് സൂചന. കെ.പി.എ.സി ലളിതയെ എൽ.ഡി.എഫ് മത്സര രംഗത്തിറക്കി കഴിഞ്ഞു. വടക്കാഞ്ചേരിയിലാണ് കെ.പി.എ.സി ലളിത മത്സരിക്കുക. യു.ഡി.എഫ് സ്ഥാനാർത്ഥികളായി ജഗദീഷും സിദ്ദിഖും മത്സരിക്കുമെന്നും കേൾക്കുന്നു. ദേവൻ, രാജസേനൻ, സുരേഷ്‌ഗോപി, കൊല്ലം തുളസി എന്നിവരെ ബിജെപി പരിഗണിക്കുന്നു. മുകേഷ്, ശ്രീനിവാസൻ എന്നിവരുടെ പേരുകൾ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി കേട്ടിരുന്നുവെങ്കിലും ഇപ്പോൾ അത്ര സജീവമായി പരിഗണിക്കപ്പെടുന്നില്ല.
ആദ്യ നിയമസഭയിലെ അംഗമായിരുന്ന തോപ്പിൽഭാസി സിനിമാക്കാരാനാകുന്നത് പിന്നീടാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായ അദ്ദേഹം 1957ൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 1965 ൽ നാട്ടികയിൽ നിന്നും എൽ.ഡി.എഫ് സ്വതന്ത്രനായി രാമുകര്യാട്ട് തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് കെ.ഭാസ്‌കരൻ നായർ എന്ന അടൂർ ഭാസിയും മത്സരിച്ചു. നഗരസഭയിലെ വഴുതക്കാട് വാർഡിലാണെന്നു മാത്രം. ആർ.എസ്‌പി ടിക്കറ്റിൽ മത്സരിച്ച ഭാസി തോറ്റു.
കെ.എസ്.എഫ്.ഇയിലെ ജോലി രാജി വച്ചാണ് 1991ൽ ഒറ്റപ്പാലം മണ്ഡലത്തിൽ സംവിധായകൻ ലെനിൻ രാജേന്ദ്രൻ മത്സരിച്ചത്. കെ.ആർ.നാരായണനോട് പരാജയമായിരുന്നു ഫലം. നടൻ മുരളിയേയും എൽ.ഡി.എഫാണ് മത്സര രംഗത്തിറക്കിയത്. 1999ൽ വി എം.സുധീരനെതിരെ മത്സരിക്കനിറങ്ങിയ മുരളി തോറ്റു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫുകാരനായി നടൻ ഇന്നസെന്റ് ചാലക്കുടിയിൽ നിന്നും വിജയിച്ചു. ഇതോടെയാണ് താരങ്ങൾക്ക് തെരഞ്ഞെടുപ്പ് ഭ്രമം കൂടുന്നത്. സിപിഎമ്മുമായി അടുപ്പമുള്ള മമ്മൂട്ടിയുടെ നിർദ്ദേശങ്ങളും ഇടതുപക്ഷം മുഖവലിക്ക് എടുക്കാൻ തുടങ്ങിയപ്പോൾ വെള്ളിത്തിരയിൽ നിന്ന് കൂടുതൽ പേർ സ്ഥാനാർത്ഥികളാകുന്നു.
2001ൽ സ്വന്തം പാർട്ടിയുണ്ടാക്കി ദേവൻ തിരുവനന്തപുരം വെസ്റ്റിൽ മത്സരിച്ചു തോറ്റു. 2009 ലോകസഭാ തിരഞ്ഞെടുപ്പിൽ നടൻ ശ്രീനാഥ് ആറ്റിങ്ങലിലെ ശിവസേന സ്ഥാനാർത്ഥിയായി. സിനിമാ നിർമ്മാതാവ് എന്ന ലേബലിലാണ് മഞ്ഞളാംകുഴി അലി മത്സര രംഗത്ത് എത്തുന്നത്. രണ്ടു തവണ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം എം.കെ. മുനീറിനെ മങ്കടയിൽ തോൽപ്പിച്ചു. കഴിഞ്ഞ തവണ ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചാണ് മന്ത്രിയായത്.