ലയാള സിനിമയിൽ നിന്ന് തന്നെ ആരൊക്കെയൊ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി മറ്റൊരു യുവനടി കൂടി രംഗത്ത്. ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ യുവനടി ദൃശ്യ രഘുനാഥ് ആണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്.

തന്നെ സിനിമയിൽ നിന്ന് ആരോ ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ് ദൃശ്യ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. താൻ അഭിനയം നിർത്തിയെന്ന് പ്രചരിപ്പിച്ച് വരുന്ന അവസരങ്ങളെല്ലാം ഇല്ലാതാക്കുന്നതായാണ് നടി ആരോപിക്കുന്നത്. എന്നാൽ തനിക്കെതിരെ ഈ നീക്കങ്ങൾ നടത്തുന്നതാരാണെന്നോ എന്താണ് അവരുടെ ഉദ്ധേശമെന്നോ അറിയില്ലെന്നും ദൃശ്യ പറയുന്നു.

സിനിമയിൽ അഭിനയിക്കുന്നതിനെ ഇപ്പോഴും മറ്റൊരു കണ്ണിലൂടെ കാണുന്നവരാണ് സമൂഹത്തിൽ കൂടുതലെന്നും. 'ഹാപ്പി വെഡ്ഡിങ്ങി'നു തന്നെ നിരവധി പേർ പേടിപ്പിച്ചിരുന്നു എന്നും ദൃശ്യ പറയുന്നു. എന്നാൽ അതൊക്കെ വെറും തെറ്റിധാരണകളാണ്. വീട്ടിൽ അച്ഛനും അമ്മയും അനിയനും നല്ല സപ്പോർട്ടീവാണെന്നും ദൃശ്യ വ്യക്തമാക്കി. ഹാപ്പിവെഡ്ഡിങിന് ശേഷം പിന്നീട് 'മാച്ച് ബോക്‌സ്' എന്ന ചിത്രത്തിലും ദൃശ്യ നായികയായിരുന്നു.