- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുരിൽ ലോക് ഡൗൺ കാലത്തെടുത്ത സിനിമയുടെ മറവിൽ അണിയറക്കാർ കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി: ആരോപണം ബോബൻ ആലം മൂടനും ഗീതാവിജയനും അഭിനയിച്ച സിനിമയെ ചൊല്ലി
കണ്ണുർ: ചലച്ചിത്ര താരങ്ങളായ ബോബൻ ആലമുടനെയും ഗീതാവിജയനെയും മുൻനിർത്തി കൊ വിഡ് ലോക് ഡൗൺ കാലത്ത് നടത്തിയ സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി അണിയറ ശിൽപ്പികൾ ലക്ഷങ്ങൾ തട്ടിയതായി പരാതി. ഒരു ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ നിർമ്മിച്ച ഓർമ്മയിൽ എന്ന സിനിമയുടെ ഭാഗമായാണ് ലക്ഷങ്ങൾ പിരിച്ച് അണിയറക്കാർ മുങ്ങിയത്.
കോവിഡ് ലോക്ഡൗൺ കാലത്ത് നടീനടന്മാരുടെ ബാലതാരങ്ങളായി സിനിമയിൻ അവതരിപ്പിക്കാൻ കുട്ടികളെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഇവർ കുട്ടികളെ തേടിപ്പിടിച്ചത്. തുടർന്ന് ചലച്ചിത്ര നിർമ്മാണത്തിനും ഷൂട്ടിങിനുമായി രക്ഷിതാക്കളിൽ നിന്നും പണം ആവശ്യപ്പെടുകയായിരുന്നു. നിങ്ങളുടെ കുട്ടി മഹാപ്രതിഭയാണെന്നാം ലോകം മുഴുവൻ അറിയപ്പെടാൻ തങ്ങളെടുക്കുന്ന സിനിമയിലൂടെ കഴിയുമെന്നും ഇവർ കലാവാസനയുള്ള കുട്ടികളുടെ വീട്ടിൽ പോയി പറഞ്ഞ് രക്ഷിതാക്കളെ പ്രലോഭിച്ചു പണം തട്ടിയെടുത്തുവെന്നാണ് പത്തോളം രക്ഷിതാക്കളുടെ പരാതി.
പണം നഷ്ടപ്പെട്ട രക്ഷിതാക്കൾ കഴിഞ്ഞ ദിവസം പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. കുത്തുപറമ്പ് ഡിവൈ.എസ്പി ക്കാണ് പണം നഷ്ടപ്പെട്ടവർ പരാതി നൽകിയത്.പേരാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീഷ്മ കലാ സാംസ്കാരിക വേദി എന്ന പേരിലുള്ള സംഘടനയുടെ ഭാരവാഹികളാണെന്നും ഒരു പാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നവരാണെന്നും പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് വഞ്ചിക്കപ്പെട്ട കുട്ടിയുടെ രക്ഷിതാവും തലശേരി സ്വദേശിയുമായ ഇ.വിനയകുമാർ ആരോപിച്ചു.
പേരാവുരി ൽ താമസിക്കുന്ന മനോജ് താഴെ പുരയിൽ, മട്ടന്നൂർ ഉരുവച്ചാലിൽ താമസിക്കുന്ന മോദി രാജേഷ് എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത് മോദി രാജേഷ് സംവിധായകനും മനോജ് താഴെ പുരയിൽ തിരക്കഥാകൃത്തും ചോതി രാജേഷ് പ്രൊഡക്ഷൻ കൺട്രോളറുമായി ഭീഷ്മയുടെ പേരിൽ നിർമ്മിക്കുന്നുവെന്നു വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയത്.ഇതിൽ 2020-21 വർഷങ്ങളിൽ വിവിധ സ്ഥലങ്ങളിൽ വെച്ച് പതിനായിരം മുതൽ രണ്ടേമുക്കാൽ ലക്ഷം വരെ വാങ്ങിയതായി കബളിപ്പിക്കപ്പെട്ട കുട്ടികളുടെ അമ്മമാരായ വേങ്ങാട് സ്വദേശിനികളായ .ശ്രീഷ്മ ,രജനി എന്നിവർ ആരോപിച്ചു.
കോവിഡ് കാലത്താണ് ഇവർ ഷൂട്ടിങ് നടത്തിയത് ആദ്യം വടകരയിലും പെരളശേരി, പേരാവൂർ, ഇരിട്ടി, വേങ്ങാട് എന്നീ സ്ഥലങ്ങളിലുമാണ് ഷൂട്ടിങ്ങ് നടത്തിയത് നടൻ ബോബൻ ആലം മൂടൻ ഉൾപ്പെടെയുള്ള സീരിയൽ ആർട്ടിസ്റ്റുകളെ കൊണ്ടു വന്നായിരുന്നു തട്ടിപ്പ് .കഥയോ തിരക്കഥയോ സംവിധാനമോ നല്ലൊരു ക്യാമറ പോലും ഉപയോഗിക്കാതെയാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നും സിനിമ ഇറക്കണമെന്ന് വാട്സ് ആപ്പ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടതിന് തങ്ങളെ പുറത്താക്കിയതായും ഇവിനയകുമാർ, ശ്രീഷ്മ ,രജനി എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു
മറുനാടന് മലയാളി ബ്യൂറോ