- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളുടെ ടീച്ചറമ്മ കെ കെ ശൈലജ വെള്ളിത്തിരയിലെത്തി; 'വെള്ളരിക്കാപ്പട്ടണം'പ്രേക്ഷകരിലേക്ക്
കൊച്ചി: സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി മലയാളത്തിലിതാ ഒരു പുതിയ ചിത്രം വരുന്നു. മംഗലശ്ശേരി മൂവീസിന്റെ ബാനറിൽ മോഹൻ കെ കുറുപ്പ് നിർമ്മിച്ച് നവാഗത സംവിധായകൻ മനീഷ് കുറുപ്പ് ഒരുക്കിയ 'വെള്ളിക്കാപ്പട്ടണം' ഉടൻ പ്രേക്ഷകരിലേക്കെത്തും. ഏറെ പുതുമയുള്ള ഈ ചിത്രം തികച്ചും വ്യത്യസ്തമായ ഇതിവൃത്തമാണ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.
അവതരണത്തിലും ഉള്ളടക്കത്തിലും പുതുമയുണർത്തുന്ന വെള്ളരിക്കാപ്പട്ടണത്തിലൂടെ മുന്മന്ത്രിമാരായ കെ കെ ശൈലജയും, വി എസ് സുനിൽകുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണ്. പരമ്പരാഗത സിനിമാ ശൈലികളിൽ നിന്നും വ്യത്യസ്തമായിരുന്നു 'വെള്ളരിക്കാപ്പടണ'ത്തിന്റെ ചിത്രീകരണം. ചുരുക്കം അണിയറപ്രവർത്തരെ മാത്രം ഏകോപിപ്പിച്ചായിരുന്നു സിനിമയുടെ ചിത്രീകരണവും അനുബന്ധ പ്രവർത്തനങ്ങളും ആവിഷ്ക്കരിച്ചത്.
രസകരമായ ജീവിത മുഹൂർത്തങ്ങളെ കോർത്തിണക്കിയ വെള്ളരിക്കാപ്പട്ടണം ഒരു ഫാമിലി എന്റർടെയ്നറാണ്. കേരളത്തിന്റെ ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുക്കുന്ന ദൃശ്യഭംഗിയും മനോഹരങ്ങളായ പാട്ടുകളും ഈ ചിത്രത്തെ ഏറെ വ്യത്യസ്തമാക്കുന്നു. പുറത്തുവിട്ട ഗാനങ്ങൾ ഇതിനോടകം സംഗീതാസ്വാദകരുടെ മനം കവർന്നുകഴിഞ്ഞു. സോഷ്യൽമീഡിയയിൽ തരംഗമായി ആ ഗാനങ്ങൾ ഇപ്പോഴും നിറഞ്ഞുനിൽക്കുകയാണ്.ചിത്രത്തിലെ അഞ്ച് പാട്ടുകളിൽ രണ്ട് പാട്ടുകൾ പ്രശസ്ത ഗാനരചയിതാവ് കെ ജയകുമാറും മൂന്ന് പാട്ടുകൾ സംവിധായകൻ മനീഷ് കുറുപ്പുമാണ് രചിച്ചിരിക്കുന്നത്.
പരാജയങ്ങളെ ജീവിത വിജയങ്ങളാക്കി മാറ്റുന്ന അതിജീവനത്തിന്റെ കഥയാണ് വെള്ളരിക്കാപ്പട്ടണത്തിന്റെ കേന്ദ്രപ്രമേയമെന്ന് സംവിധായകൻ മനീഷ് കുറുപ്പ് പറയുന്നു. കൃഷിയും അനുബന്ധ പ്രവർത്തനങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പക്ഷേ കൃഷി മാത്രമല്ല സിനിമ പറയുന്നത്, ചെറുപ്പക്കാരുടെ സ്വതന്ത്ര ചിന്താഗതിയും സ്വയം കണ്ടെത്തുന്ന പുതുവഴിയിലൂടെ ജീവിത വിജയം നേടിയെടുക്കുന്ന അനുഭവങ്ങൾ കൂടി ചിത്രം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നുണ്ട്.
സസ്പെൻസും ആക്ഷനും ത്രില്ലും ഒക്കെ പ്രേക്ഷകരെ രസിപ്പിക്കുംവിധം സിനിമയിലുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിപ്പിക്കുന്നതിനോടൊപ്പം യുവാക്കൾക്ക് മോട്ടിവേഷൻ നൽകുന്ന ഒട്ടേറെ മുഹൂർത്തങ്ങളും വെള്ളരിക്കാപ്പട്ടണത്തിൽ ഒരുക്കിയിട്ടുണ്ടെന്നും സംവിധായകൻ മനീഷ് കുറുപ്പ് ചൂണ്ടിക്കാട്ടി. വെള്ളായണി, ആലപ്പുഴ, പത്തനാപുരം, പുനലൂർ എന്നിവിടങ്ങളിലായിരുന്നു വെള്ളരിക്കാപ്പട്ടണത്തിന്റെ ചിത്രീകരണം.
അഭിനേതാക്കൾ-ടോണി സിജിമോൻ, ജാൻവി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയൻ ചേർത്തല, എം ആർ ഗോപകുമാർ, കൊച്ചുപ്രേമൻ, ജയകുമാർ, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂർ, സൂരജ് സജീവ് . ബാനർ-മംഗലശ്ശേരിൽ മൂവീസ്, സംവിധാനം- മനീഷ് കുറുപ്പ്, നിർമ്മാണം- മോഹൻ കെ കുറുപ്പ് ,ക്യാമറ-ധനപാൽ, സംഗീതം-ശ്രീജിത്ത് ഇടവന,ഗാനരചന-കെ ജയകുമാർ,മനീഷ് കുറുപ്പ്, സംവിധാനസഹായികൾ-വിജിത്ത് വേണുഗോപാൽ, അഖിൽ ജെ പി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ്-ഇർഫാൻ ഇമാം, സതീഷ് മേക്കോവർ, സ്റ്റിൽസ്- അനീഷ് വീഡിയോക്കാരൻ, കളറിസ്റ്റ് - മഹാദേവൻ, സി ജി-വിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റിൽ ഡിസൈൻ-സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോർട്ട്-ബാലു പരമേശ്വർ, പി ആർ ഒ - പി ആർ സുമേരൻ, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, സെക്കന്റ് യൂണിറ്റ് ക്യാമറ- വരുൺ ശ്രീപ്രസാദ്, മണിലാൽ, സൗണ്ട് ഡിസൈൻ-ഷൈൻ പി ജോൺ, ശബ്ദമിശ്രണം-ശങ്കർ എന്നിവരാണ് വെള്ളരിക്കാപ്പട്ടണത്തിന്റെ അണിയറപ്രവർത്തകർ.
മറുനാടന് മലയാളി ബ്യൂറോ