- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ സാറ്റലൈറ്റ് റേറ്റ് കൂടുമ്പോൾ ചെലവ് ചുരുക്കാൻ അമൃത ടിവിയുടെ തന്ത്രം; സിനിമ- സീരിയലുമായി ചാനൽ: ഒരു സിനിമ വിവിധ എപ്പിസോഡുകളായി സംപ്രേഷണം ചെയ്യും
നല്ല സിനിമകൾ കിട്ടണമെങ്കിൽ സാറ്റലൈറ്റ് റേറ്റ് കൂടും, നല്ല സിനിമകൾ ഇല്ലെങ്കിൽ പ്രേക്ഷകരെയും കിട്ടില്ല, ഈ പ്രതിസന്ധിയെ മറികടക്കാൻ പുതിയ തന്ത്രവുമായി എത്തുകയാണ് അമൃത ടിവി കഥ തുടരുന്നു എന്ന പുത്തൻ പരിപാടിയിലൂടെ. ഒരേ സമയം ചെലവ് കുറയ്ക്കുകയും പ്രേക്ഷകരെ കയ്യിലെടുക്കുകയും ചെയ്യാമെന്നാണ് ചാനലിന്റെ കണക്കുകൂട്ടൽ. ഒരു സിനിമ സീരിയൽ പോലെ
നല്ല സിനിമകൾ കിട്ടണമെങ്കിൽ സാറ്റലൈറ്റ് റേറ്റ് കൂടും, നല്ല സിനിമകൾ ഇല്ലെങ്കിൽ പ്രേക്ഷകരെയും കിട്ടില്ല, ഈ പ്രതിസന്ധിയെ മറികടക്കാൻ പുതിയ തന്ത്രവുമായി എത്തുകയാണ് അമൃത ടിവി കഥ തുടരുന്നു എന്ന പുത്തൻ പരിപാടിയിലൂടെ. ഒരേ സമയം ചെലവ് കുറയ്ക്കുകയും പ്രേക്ഷകരെ കയ്യിലെടുക്കുകയും ചെയ്യാമെന്നാണ് ചാനലിന്റെ കണക്കുകൂട്ടൽ. ഒരു സിനിമ സീരിയൽ പോലെ പല എപ്പിസോഡുകളായി കാണിക്കുന്ന പരിപാടിയാണ് കഥ തുടരുന്നു. ഇതിന്റെ ആദ്യ എപ്പിസോഡ് ഇന്നലെ സംപ്രേഷണം ചെയ്തു. അപർണാ ഗോപിനാഥും ആസിഫ് അലിയും നായികാ നായകന്മാരായി അഭിനയിച്ച ബൈസിക്കിൾ തീവ്‌സാണ് ഈ പരിപാടിയിലെ ആദ്യ ചിത്രം.
സിനിമയുടെ ദൈർഘ്യം അനുസരിച്ച് 6 മുതൽ 8 എപ്പിസോഡുകളിൽ ആയിട്ടായിരിക്കും സംപ്രേഷണം ചെയ്യുക. മുൻ എപ്പിസോഡിലെ കഥയെക്കുറിച്ച് ചെറിയ വിവരണം നൽകിയിട്ടാകും പിറ്റെ ദിവസത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യുക. ഇത് ഒരു ദിവസം പരിപാടി കാണാൻ കഴിയാതെ പോകുന്ന പ്രേക്ഷകന് സൗകര്യപ്രദമാകും.