- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സിനിമയും സമൂഹവും സാംസ്കാരിക ജീർണതയും: ആസ്വാദനത്തിനപ്പുറം മനുഷ്യന്റെ ചിന്താബോധത്തിൽ ആഘാതമേൽപ്പിക്കുന്ന ഘടകങ്ങൾ ഇങ്ങനെ
സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാംസ്കാരിക ജീർണതയും, മാദ്ധ്യമ മൂല്യ ച്യുതിയും പരസ്പ്പര പൂരകങളാണ് .സിനിമ എന്ന മുഘ്യധാര മാദ്ധ്യമമാണ് ഇവിടെ പ്രധാനമായും വിവക്ഷിക്കുന്നത്.കല കലയ്ക്കു വേണ്ടി മാത്രമാണെന്നും ,ആസ്വാദനത്തിനപ്പുറം ഒരു നിയോഗം അതിനില്ല എന്നുമുള്ള ടോൾ സ്റ്റോയിയുടെ വാദം പലപ്പോഴും ഒരു ന്യായീകരണമായി പറയാറുണ്ട്.എന്നാൽ കലയും, സാഹിത്യവും, മാദ്ധ്യമങ്ങളും എല്ലാം ഒരു സമൂഹത്തെ ആസ്വാദനത്തിനപ്പുറം എത്രത്തോളം സ്വധിനിച്ചിട്ടുണ്ട് എന്ന് ചരിത്രം നമ്മളെ പഠിപ്പിക്കുന്നു.. ഫ്രഞ്ച്, റഷ്യൻ വിപ്ലങ്ങൾ തന്നെ ഉദാഹരണം. ന്യുജെൻ ചിത്രങ്ങൾ ചില നേർരേഖകൾ ആസ്വാധനത്തിന്റെയും, ചിന്തകളുടെയും, ആശയങ്ങളുടെയും നൂതന മാർഗങ്ങൾ തുറന്നു കാണിച്ച കൊണ്ടായിരുന്നു ന്യു ജെനറേഷൻ സിനിമകളുടെ ആവിർഭാവം. വ്യവസ്ഥാപിത നായക, ജാതി, ഭാഷ സങ്കൽപ്പങ്ങൾക്കും, ക്ലിപ്തമായ തിരക്കഥാ രീതികൾക്കും, കാഴ്ചപ്പാടുകൾക്കും അപ്പുറം സിനിമയെ എത്തിക്കുവാൻ സാധിക്കും എന്നതിന്റെ തെളിവുകൾ തന്നെയായിരുന്നു ഈ പുതിയ സിനിമകൾ.. ട്രാഫിക്ക്, ചാപ്പാകുരിശ് തുടങ്ങിയ ചിത്രങ്ങളി
സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാംസ്കാരിക ജീർണതയും, മാദ്ധ്യമ മൂല്യ ച്യുതിയും പരസ്പ്പര പൂരകങളാണ് .സിനിമ എന്ന മുഘ്യധാര മാദ്ധ്യമമാണ് ഇവിടെ പ്രധാനമായും വിവക്ഷിക്കുന്നത്.കല കലയ്ക്കു വേണ്ടി മാത്രമാണെന്നും ,ആസ്വാദനത്തിനപ്പുറം ഒരു നിയോഗം അതിനില്ല എന്നുമുള്ള ടോൾ സ്റ്റോയിയുടെ വാദം പലപ്പോഴും ഒരു ന്യായീകരണമായി പറയാറുണ്ട്.എന്നാൽ കലയും, സാഹിത്യവും, മാദ്ധ്യമങ്ങളും എല്ലാം ഒരു സമൂഹത്തെ ആസ്വാദനത്തിനപ്പുറം എത്രത്തോളം സ്വധിനിച്ചിട്ടുണ്ട് എന്ന് ചരിത്രം നമ്മളെ പഠിപ്പിക്കുന്നു.. ഫ്രഞ്ച്, റഷ്യൻ വിപ്ലങ്ങൾ തന്നെ ഉദാഹരണം.
ന്യുജെൻ ചിത്രങ്ങൾ ചില നേർരേഖകൾ
ആസ്വാധനത്തിന്റെയും, ചിന്തകളുടെയും, ആശയങ്ങളുടെയും നൂതന മാർഗങ്ങൾ തുറന്നു കാണിച്ച കൊണ്ടായിരുന്നു ന്യു ജെനറേഷൻ സിനിമകളുടെ ആവിർഭാവം. വ്യവസ്ഥാപിത നായക, ജാതി, ഭാഷ സങ്കൽപ്പങ്ങൾക്കും, ക്ലിപ്തമായ തിരക്കഥാ രീതികൾക്കും, കാഴ്ചപ്പാടുകൾക്കും അപ്പുറം സിനിമയെ എത്തിക്കുവാൻ സാധിക്കും എന്നതിന്റെ തെളിവുകൾ തന്നെയായിരുന്നു ഈ പുതിയ സിനിമകൾ.. ട്രാഫിക്ക്, ചാപ്പാകുരിശ് തുടങ്ങിയ ചിത്രങ്ങളിലെ കഥയും, ചായ ഗ്രഹണവും എല്ലാം മലയാള സിനിമയിൽ പുതിയ ഉണർവ്വ് തന്നെയാണ് ഉണ്ടാക്കിയത്.
ദിശാ ബോധം നശിച്ച മലയാള സിനിമ ലോകം :
ഈ കാലയളവിൽ തന്നെ ഇറാനിയൻ, കൊറിയൻ, ഇംഗ്ലീഷ് സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടത് എന്ന വ്യാജേന, സീൻ ബൈ സീൻ പകർപ്പും, മൊഴി മാറ്റവും നടത്തി കുറച്ചു നല്ല ചിത്ര ങ്ങൾ കൂടി ഇറങ്ങി.. അതെ തുടർന്ന് പിന്നീട് ആർക്കും എന്തും പടച്ചു വിടാം എന്ന അവസ്ഥ സംജാതമായി.
മദ്യം, മയക്കുമരുന്ന്, അവിഹിത ബന്ധങ്ങൾ, അസഭ്യ പദപ്രയോഗങ്ങൾ, ഗുണ്ടാസംഘങ്ങൾ എന്നിവയുടെ എല്ലാം മഹത്വവൽക്കരണമായിരുന്നു പിന്നീട് ഇറങ്ങിയ പല ചിത്രങ്ങളുടെയും പ്രതിപാദ്യം.. കുടുംബം എന്ന സങ്കൽപ്പത്തെ തന്നെ നിസ്സാരവൽക്കരിക്കുന്ന ഈ ചിത്രങ്ങളിൽ പലപ്പോഴും അച്ഛൻ, അമ്മ, മകൻ, സഹോദരൻ, സഹോദരി തുടങ്ങിയ കഥാ പാത്രങ്ങൾ ഒന്നും തന്നെ രംഗത്ത് ഉണ്ടാവില്ല.. പ്രഖ്യാപിതമൊ, അപ്രഖ്യാപിതമൊ ആയ ഒട്ടുമിക്ക മൂല്യ സങ്കൽപ്പങ്ങളെയും തൃണവൽക്കരിക്കുന്ന കഥാപാത്രങ്ങളാണ് പ്രധാന വേഷങ്ങളിൽ.
ചില ചിത്രങ്ങളിൽ ആകട്ടെ ദ്വയാർത്ഥ പ്രയോഗങ്ങളും, മദ്യപാനവും ചിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ നീണ്ടു നിൽക്കും. പല ചിത്രങ്ങളിലും മദ്യപാനവും പുക വലിയും കാണിക്കുമ്പോൾ ഉള്ള നിയമ പ്രകാരമുള്ള മുന്നറിയിപ്പ് സ്‌ക്രീനിൽ നിന്ന് മാറ്റേണ്ടി പോലും വരാറില്ല.
സിനിമകൾ സമൂഹ ചിന്താ ബോധത്തിൽ ഏൽപ്പിക്കുന്ന ആഘാതങ്ങൾ :
സമൂഹത്തിന്റെ പരിഛേദം തന്നെയാണ് ഈ തിന്മകളും, ഗുണ്ടകളും എല്ലാം എന്നും അതുകൊണ്ട് അത് സിനിമയുടെ ഇതി വൃത്തമാകുന്നതിൽ തെറ്റില്ല എന്നുമൊരു വാദം ഇതിനു ഉപോൽപ്പമായി കേട്ടിരുന്നു. എന്നാൽ വ്യഭിചാരവും, കൊലപാതകങ്ങളും, വഞ്ചനകളും, ആഭിചാര ക്രിയകളും, വർഗീയതയും, ബാലപീഡനങ്ങളും എല്ലാം നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്നത് തന്നെയാണ്.. എന്നാൽ അവ സിനിമ പോലുള്ള ഒരു ജനപ്രീയ ആസ്വാദന കലയിലെ സ്ഥിരം പ്രമേയം ആവുകയും, അവയുടെ ഗുരുത്വത്തെ നിസ്സാര വൽക്കരിക്കുകയൊണ്, ഈ ജീർണ്ണതകളെ മഹത്വ വൽക്കരിക്കുകയോ ചെയ്യുമ്പോൾ, സമൂഹത്തിന്റെ പൊതു ബോധത്തിൽ ഈ തെറ്റുകൾ ഒന്നും തന്നെ വല്ല്യ തെറ്റുകൾ അല്ലാതാകുന്നു.. ഇത് അത്യന്തം അപകടം തന്നെയാണ്.
ന്യു ജെനറെഷൻ ചിത്രങ്ങൾ മാത്രമാണ് തെറ്റുകാർ എന്നൊരു വിവക്ഷ ഈ പറഞ്ഞതിന് ഇല്ല.. മുഖ്യധാര ചിത്രങ്ങളുടെ സാംസ്കാരിക അധ:പതനം വളരെ ഭീകരമായി തന്നെ ഒരു വശത്ത് ഉണ്ട്.. അനേകം സ്ത്രീകളുമായി അവിഹിത ബന്ധം പുലർത്തുന്ന അതിമാനുഷിക നായക കഥാ പാത്രത്തെ, 'പ്രേമിച്ചു മതി വരാത്തവൻ', എന്ന പദ ത്തിലൂടെ വാഴ്‌ത്തി, വെള്ളിത്തിരയിൽ അവതരിപ്പിചപ്പോൾ, നായകന്റെ പോസ്റ്ററിനു മുകളിൽ പാലഭിഷേകവും, പുഷ്പ്പാഭിഷേകവും നടത്തി മലയാളികൾ എതിരേറ്റപ്പോൾ, നമ്മൾ സമാനതകൾ ഇല്ലാത്ത അധ:പധനത്തിലേയ്ക്ക് മൂക്ക് കുത്തുകയായിരുന്നു. സന്തോഷ് പണ്ഡിറ്റ് സ്പൂഫുകളെ ജനം സ്വീകരിച്ചത് തന്നെ ഈ വ്യവസ്ഥാപിത അധീശ്വത്ത കബളിപ്പിക്കലിനോടുള്ള എതിർപ്പ് മൂലമാണ്.
സ്ത്രീ വിരുദ്ധത, അധീശ്വത്ത മനോഭാവം, സവർണബിംബങ്ങൾ, ന്യുനപക്ഷ വിരുദ്ധത, ദളിത് വിരുദ്ധത, ആന്ധവിശ്വാസ പ്രോത്സാഹനം എന്നിവയൊക്കെ ന്യു ജനറേഷൻ ചിത്രങ്ങളിൽ മുഘ്യധാര ചിത്രങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണേ എന്ന് സമ്മതിക്കുന്നു..
സ്വപ്ന സ്ഖലനം പോലെയോ പ്രണയം?
പല ചിത്രങ്ങളിലും ആഴങ്ങളില്ലാത്ത ബന്ധങ്ങളും, പ്രതിപത്തിയില്ലാത്ത സൗഹൃദങ്ങളും, കുറ്റബോധമില്ലായ്മയും, ലൈംഗിക അരാജകതവും എല്ലാം സാധാരണ സംഭവങ്ങളായി മാറി.
മനുഷ്യ വികാരങ്ങളിലെ ഏറ്റവും സുന്ദരവും, സൗന്ദര്യമുള്ളതും, കവികൾ പാടി പുകഴ്‌ത്തിയതുമായ പ്രണയം എന്ന ദിവ്യാനുഭവത്തെ ഏറ്റവും നിസ്സാരവൽക്കരിച്ചാണ് ഇപ്പോൾ സിനിമയിൽ കാണിക്കുന്നത്.. പ്രണയം എന്ന അനുഭൂതിയുടെ സൗന്ദര്യാത്മകത മുഴുവൻ ഉരിഞ്ഞു കളഞ്ഞു, വെറും ഒരു സ്വപ്ന സ്ഖലനം പോലെ നിസ്സാരമായി സംഭവിക്കുന്ന ഒന്നായി മാത്രമാണ് പ്രണയം ചിത്രികരിക്കപെടുന്നത് . പ്രണയത്തിന്റെ ആഴവും ,പരപ്പും,ആർദ്രതയും,കണ്ണുനീരും എല്ലാം അതിന്റെ ഭാഗികമായ അർത്ഥ തലത്തിൽ നിന്ന് പോലും ആവിശ്കരിക്കുവാൻ ഇന്ന് സംവിധായകർക്ക് കെൽപ്പില്ല , അല്ലെങ്കിൽ അതിനു അവർ തയ്യാറല്ല..
സിനിമകൾ ട്രെന്റെ സെറ്റർ ആകുമ്പോൾ
മലയാള സിനിമ തന്നെ യുവ ജനങ്ങളുടെ പൊതു ബോധത്തിൽ പല തവണ പ്രകടമായ രൂപ ഭേദം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. 1991 ൽ ഇറങ്ങിയ എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രം ആ കാലത്തെ കലാലയങ്ങളിൽ, പ്രത്യേകിച്ചു പെൺകുട്ടികളുടെ ചിന്താധാരകളിൽ പ്രകടമായ മാറ്റങ്ങൾ തന്നെ ഉണ്ടാക്കി.. ഈ ചിത്രത്തെ തുടർന്ന് കുമാരികൾ സ്വാതന്ത്ര്യം മോഹിച്ചു ഒളിച്ചോടി പോയ കേസുകൾ തന്നെ പലതാണ്..
2006 ൽ ഇറങ്ങിയ ക്ലാസ് മെയ്റ്റ്‌സ് എന്ന ചിത്രത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് ഒരു പാട് കലാലയങ്ങളിൽ പൂർവ്വ വിദ്യാർതഥി സമ്മേളനങ്ങൾ പതിവായി.. 2011 ൽ ഇറങ്ങിയട്രാഫിക്ക് എന്ന ചിത്രം ഉണ്ടാക്കിയെടുത്ത അവയവ ദാന അവബോധം തികച്ചു ശ്ലാഘനിയം തന്നെ..
എന്നാൽ 2015 ൽ ഇറങ്ങിയ പ്രേമം എന്ന ചിത്രം യുവാക്കളിൽ ഉണ്ടാക്കിയ തെറ്റായ പ്രവണതകൾ അതീവ ഭയാനകം തന്നെയായിരുന്നു..കാമ്പസുകളിൽ അച്ചടക്കം ഒരു പ്രശനം തന്നെ ആകുവാൻ ഇത് കാരണമായി.മദ്യപാനം,അരാജകത്വവാദം ,ഗുണ്ടായിസം തുടങ്ങിയവയുടെ മഹത്വവൽക്കരണം യുവ മനസുകളിൽ ആഴത്തിലുള്ള സ്വാധിനം തന്നെ ചെലുത്തി.. എന്തിന് അധികം,കാമ്പസിൽ ഒരു കുട്ടിയുടെ മരണത്തിൽ വരെ കലാശിക്കുവാൻ ഈ ചിത്രം പ്രേരകമായി..സംസ്ഥാന സർക്കാരിനു പോലും തല വേദന സൃഷിട്ടിച ഈ ചിത്രത്തെ പൊലീസ് മേധാവിയും ,ആഭ്യന്തര മന്ത്രിയും ഉൾപ്പടെ പലരും കുറ്റപെടുത്തുകയുണ്ടായി.ഇതിലെ നായകൻ അദ്ധ്യാപികയെ പ്രേമിക്കുകയും,പിന്നിട് അവർക്ക് ഓർമ്മക്ഷയം ഉണ്ടാകുമ്പോൾ ഏറു കൊണ്ട് നായ മോങ്ങുന്നത് പോലെ അൽപ്പ നേരം ഒന്ന് കരഞ്ഞതിനു ശേഷം അടുത്ത പ്രണയ ത്തി ലേയ്ക്ക് കടക്കുകയും ചെയ്യുന്നു .പുതിയ പ്രണയിനി ആകട്ടെ ആദ്യത്തെ കാമുകിയുടെ കുഞ്ഞനുജത്തിയും.
മനോരഗത്തിന്റെ വിത്ത് പാകൽ - തിങ്കൾ മുതൽ വെള്ളി വരെ ( 6 PM -9.30 PM )
സകല തിന്മകളുടെയും മൊത്ത വ്യാപാര മാദ്ധ്യമമാണ് ടിവി സീരിയലുകൾ.പുകവലിയും,മദ്യ പാനവും പോലെ തന്നെ അഡിക്ഷൻ ഉണ്ടാക്കുന്ന ഒന്നാണ് ഇവ.
വ്യക്തികളുടെയും , കുടുംബ ങ്ങളുടെയും,അതു വഴി സമൂഹത്തിന്റെ ആകെ മാനസിക ആരോഗ്യത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാക്കുവാൻ പര്യാപ്തമാണ് ഈ സീരിയലുകൾ.യാഥാർത്യങ്ങളുമായി വളരെ അകലെ നിൽക്കുന്ന സ്വഭാവ,ഭാഷ പ്രകൃതികളും ,ചെഷ്ട്ടകളും അനുവവർ ത്തി ക്കുവാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഒരു തിന്മയാണ് ടിവി സീരിയലുകൾ.അസൂയ,വിദ്വേഷം ,ബാലപീഡനം,കൊലപാതകം ,ഗൂഢാലോചന ,തട്ടിക്കൊണ്ടു പോകൽ ,ബിസ്സിനസ് വൈര്യം ,പര പുച്ഛം,അഹങ്കാരം, നിന്ദ,അവിഹിത ഗർഭം,പര സ്ത്രി സംസർഗം ,പര പുരുഷ സംസർഗം ,വ്യഭിചാരം അങ്ങനെ നീളുന്ന തിന്മകളുടെ പൊങ്കാല ..
ഇത്രയധികം സ്ത്രി വിരുദ്ധ മനോഭാവമുള്ള ,പുരുഷ മേധാവിത്വ കേരള സമൂഹത്തിൽ ,ഒട്ടു മിക്ക പുരുഷന്മാരും നഖശിഘാന്തം എതിർത്തിട്ടും ,നിർബാധം തുടരുന്ന ഒരു ഒരു സാമൂഹിക വിപത്താണ് ടി.വി സീരിയലുകൾ. മാനസിക ആരോഗ്യത്തിലും ,കുടുംബ ഭദ്രതയിലും ,കുട്ടികളുടെ മനോബോധങ്ങളിലും,കാഴ്‌ച്ചപാടുകളിലും ഈ അവിഹിത,ക്രൂരത ഗാഥകൾ എല്പിക്കുന്ന ആഘാതങ്ങൾ അത്ര നിസ്സാരമല്ല.സംശയ രോഗം (Paranoiac Perosnality Diosrder) എന്ന ലഘു മനോരോഗം (Neurosis ) സൃഷ്ട്ടി ക്കുവാൻ പര്യാപ്തമാണ് ഈ സീരിയലുകൾ .. സീരിയലി ലെ ഒരു കഥാ പത്രമാണ് താൻ എന്നും വിശ്വസിക്കുന്നവരെയും,അതെ രീതിയിൽ ഉള്ള കൃ ത്രിമ ഭാഷാ രീതിയിൽ സംസാരിക്കയും ചെയ്യുന്ന ആളുകളെ ഈ ലേഘകനു ചികിത്സിക്കേണ്ടി വന്നിട്ടുണ്ട് .
ഔചിത്യം ആർജ്ജിക്കുവാൻ സമൂഹം പരാജയപ്പെടുമ്പോൾ നിയമം മൂലം അത് അനുശാസിക്കുക തന്നെ വേണം.സ്‌ക്രീനിൽ നിയമ പ്രകാരമുള്ള മുന്നറിയപ്പ് എഴുതി കാണിക്കുവാൻ ആവശ്യപെടുന്നതുകൊണ്ട് മാത്രം തീരുന്നതല്ല ഫിലിം സർട്ടിഫിക്കേഷൻ ബോർഡുകളുടെ കടമ.