കരുനാഗപ്പള്ളി: സിനിമാലോകത്തു നിന്ന് ഒരു ദുഃഖവാർത്ത കൂടി. നിശ്ചല ഛായാഗ്രാഹകൻ അനസ് പടന്നയിൽ അന്തരിച്ചു.

ഇരുപത്തെട്ടുകാരനായ ഈ കലാകാരൻ അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. മങ്കി പെൻ, നിർണയം, ആട് ഒരു ഭീകരജീവിയാണ്, ധനയാത്ര, നമ്പൂതിരി യുവാവ്, മുദ്ദുഗൗ തുടങ്ങി പത്തോളം ചിത്രങ്ങളിൽ നിശ്ചല ഛായാഗ്രാഹകൻ ആയിരുന്നു.

കരുനാഗപ്പള്ളി മരുതൂർ കുളങ്ങര സൗത്ത്, ആലുംകടവ് അൻവർ മനസിലിൽ അഹമ്മദ് കുഞ്ഞിന്റെ മകനാണ് അനസ്. മാതാവ്: അമീന ബീവി, സഹോദരങ്ങൾ: അൻവർ, അസീബ