- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
69 ഓക്കെ ഒരു പ്രായമോ? പ്രായം വെറും നമ്പര്‍ എന്ന് വീണ്ടും തെളിയിച്ച് ബോളിവുഡ് എവര്‍ഗ്രീന്‍ താരം രേഖ; 20 മിനിറ്റോളം തുടര്‍ച്ചയായി സ്റ്റേജില്‍ നൃത്തം
പ്രായം വെറും നമ്പര്‍ മാത്രമാണെന്ന വീണ്ടും തെൡയിച്ച് ബോളിവുഡ് എവര്‍ഗ്രീന്‍ താരം രേഖ. തന്റെ മനോഹരമായ ഡാന്‍സ് പ്രകടനത്തിലൂടെ പ്രേക്ഷകരെ ഒന്നടക്കം വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ 69കാരി. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി (ഐഐഎഫ്എ) അവാര്‍ഡ് 2024 വേദിയെ അനുസ്മരണീയമാക്കി ബോളിവുഡ് എവര്‍ഗ്രീന്‍ താരം രേഖ നൃത്തം ചെയ്തത്. തന്റെ സാന്നിധ്യത്താല്‍ ഇവന്റിന് ഊര്‍ജ്ജം പകര്‍ന്നു.
മനോഹരാമയ അനാര്‍ക്കലി വസ്ത്രം ധരിച്ച് വേദിയില്‍ എത്തിയ രേഖ സഹ നര്‍ത്തകര്‍ക്കൊപ്പം 20 മിനിട്ടിലധികം നിറുത്താതെ ചുവടുകള്‍ വച്ചാണ് സദസിന്റെ കൈയടി നേടിയത്. ഗൈഡ് എന്ന ചിത്രത്തിലെ ലതാ മങ്കേഷ്‌ക്കറിന്റെ പിയാ തോസെ നൈനാ ലഗേ രേ എന്ന ഗാനത്തിനെ അനുസ്മരിച്ച് രേഖ നൃത്തം ചെയ്യുന്നത് കാണാം. മുഗള്‍ ഇ അസം എന്ന ചിത്രത്തിലെ മോഹെ പംഘത്, വോ കൗന്‍ സി എന്ന ചിത്രത്തിലെ ലഗ് ജാ ഗലേ, മിസ്റ്റര്‍ നട്‌വര്‍ലാല്‍ എന്ന ചിത്രത്തിലെ പര്‍ദേശിയ യേ സച്ച് ഹേ പിയ എന്നീ ഗാനരംഗങ്ങള്‍ക്ക് അനുസരിച്ചും അവര്‍ ചുവടുവെച്ചു.
ഐഐഎഫ്എയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് താരത്തിന്റെ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പങ്കിട്ടു. ''ഐക്കോണിക്- എവര്‍ഗ്രീന്‍ രേഖ ഐഐഎഫ്എ അവാര്‍ഡ് 2024 ന്റെ വേദിയില്‍ അതിശയകരമായ പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ രാത്രി പ്രകാശിക്കുന്നു,'' എന്നാണ് വീഡിയോയ്ക്ക് കമന്റ് നല്‍കിയിരിക്കുന്നത്.
'ഈ സ്ത്രീക്ക് 70 വയസ്സായി. ദൈവമേ, ഈ പ്രായത്തില്‍ അവര്‍ക്ക് എങ്ങനെയാണ് ഇങ്ങനെ അനായാസമായി ചുവടുവയ്ക്കാന്‍ സാധിക്കുന്നത്,' എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് രേഖ കകഎഅ വേദിയിലെത്തുന്നത്. ഐഐഎഫ്എ അവാര്‍ഡ് നിശ 2024 അബുദാബിയില്‍ നടന്ന താരനിബിഡമായ സദസ്സിലാണ് അരങ്ങേറിയത്. ഹേമമാലിനി, ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, അനില്‍ കപൂര്‍, ബോബി ഡിയോള്‍, വിക്കി കൗശല്‍, ഷാഹിദ് കപൂര്‍, കൃതി സനോണ്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.