- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്ന് പണ്ട് തീരുമാനിച്ചിരുന്നു; കാലം മാറുന്നതിനനുസരിച്ച് നമ്മുടെ വീക്ഷണങ്ങള്‍ മാറും; അന്ന് പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത് സങ്കടമില്ല: ആരാധ്യ
സ്ത്രീ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് കാലെടുത്ത് വെക്കുകയാണ് ആരാധ്യ. രാം ഗോപാല്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ തന്നെ ഫോട്ടോ ഷൂട്ടിലൂടെ ആരാധ്യ സിനിമയിലേക്ക് കടക്കുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ താരം കുറിച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടിയിരിക്കുന്നത്.
ആരാധ്യയുടെ പഴയ ഒരു അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു. ഗ്‌ളാമറസ് വേഷങ്ങള്‍ ചെയ്യില്ലെന്ന് ഈ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്ത്രീ എന്ന ചിത്രത്തില്‍ ഗ്‌ളാമറസ് റോളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ആരാധ്യയെ വിമര്‍ശിച്ച് നിരവധി കമന്റുകള്‍ അഭിമുഖത്തിന് താഴെ വന്നു. ഇതിന് മറുപടിയായാണ് താരം ഇന്‍സ്റ്റായില്‍ പോസ്റ്റ് ഇട്ടത്.
തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ തന്റെ കാഴ്ചപ്പാടുകള്‍ മാറിയെന്ന് ആരാധ്യ ദേവി പറയുന്നു. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതു കഥാപാത്രത്തിനും താന്‍ തയാറാണെന്നും ആവേശത്തോടെ അത്തരം സിനിമകള്‍ക്കായി കാത്തിരിക്കുകയാണെന്നും ആരാധ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച സ്റ്റോറില്‍ പറയുന്നു.
കുറിപ്പിങ്ങനെ.... ''ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്ന് ഞാന്‍ പണ്ട് തീരുമാനമെടുത്തിരുന്നു. 22-ാം വയസ്സില്‍ ഞാനെടുത്ത ആ തീരുമാനത്തെയും പറഞ്ഞ വാക്കുകളെയുമോര്‍ത്ത് ഇന്ന് ഞാന്‍ പശ്ചാത്തപിക്കുന്നില്ല. കാലം മാറുന്നതിനനുസരിച്ച് നമ്മുടെ വീക്ഷണങ്ങള്‍ മാറും ഒപ്പം ജീവിതാനുഭവങ്ങള്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ മാറ്റുകയും ചെയ്യും. ആളുകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള എന്റെ ധാരണകള്‍ മാറി. അന്നു ഞാന്‍ പറഞ്ഞതിനെക്കുറിച്ച് ഇപ്പോള്‍ ദു:ഖമില്ല, കാരണം അത് അന്നത്തെ എന്റെ മാനസികനില വച്ചു ഞാന്‍ പറഞ്ഞതാണ്.''
ശ്രീലക്ഷ്മി എന്ന പേരിലാണ് 22 വയസു വരെ ആരാധ്യ ദേവി അറിയപ്പെട്ടത്. താന്‍ കേട്ടിട്ട് പോലുമില്ലാതിരുന്ന സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മ ഈ മലയാളി പെണ്‍കുട്ടിയെ ഒരു ട്വീറ്റിലൂടെ കേരളത്തില്‍ നിന്നും കണ്ടെത്തി. 'സാരി' എന്ന ചിത്രത്തില്‍ നായികയാക്കി. ശ്രീലക്ഷ്മി എന്ന ആരാധ്യ യെസ് പറയും മുന്‍പേ, തന്റെ ഓഫീസ് ചുമരില്‍ നായികമാര്‍ക്കുള്ള സ്ഥാനത്ത് ആരാധ്യയുടെ ചിത്രം അദ്ദേഹം പതിപ്പിച്ചിരുന്നു.