കൊച്ചി : മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ദിവസമാണ് സെപ്റ്റംബര്‍ 7. തങ്ങളുടെ ഇഷ്ട താരത്തിന്റെ ജന്മദിനം വലിയ ജീവ കാരുണ്ണ്യ പ്രവര്‍ത്തനങ്ങളുമായാണ് അവര്‍ കൊണ്ടടുക. കഴിഞ്ഞ വര്‍ഷം കാല്‍ ലക്ഷം രക്തദാനമാണ് ലോക മെമ്പാടുമായി നടത്തിയത്. ഇക്കുറി മുപ്പത്തിനായിരം രക്തദാനമാണ് ലക്ഷ്യമിടുന്നതെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അരുണും പറഞ്ഞു. ആഗസ്ത് 20 ആസ്ട്രേലിയയില്‍ തുടങ്ങുന്ന രക്ത ദാന ക്യാമ്പേയിന്‍ ഒരു മാസം നീണ്ടു നില്‍ക്കും.

സംഘടന ശക്തമായി നിലവിലുള്ള പതിനേഴു രാജ്യങ്ങളിലും രക്ത ദാന പരിപാടികള്‍ നടക്കും. മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകര്‍ മുന്‍ കൈ എടുക്കുന്ന ക്യാമ്പെയിനില്‍ നിരവധി മലയാളികള്‍ പങ്കാളികള്‍ ആകാറുണ്ട്. ഇക്കുറിയും ബഹുജന പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്