- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദിപുരുഷ് സിനിമ: ഹനുമാന്റെ സീറ്റിന്റെ അടുത്തിരിക്കാൻ അധികപണം നൽകേണ്ടതില്ല; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ടി സീരീസ്
മുംബൈ: പ്രഭാസ് നായകനാവുന്ന സിനിമ ആദിപുരുഷ് തീയറ്ററുകളിലേക്ക് എത്തുകയാണ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ മിത്തോളജിക്കൽ ചിത്രത്തിൽ സെയ്ഫ് അലി ഖാൻ, കൃതി സനോൺ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തുടക്കം മുതൽ വിവാദങ്ങൾ കൊണ്ടാണ് ശ്രദ്ധ നേടിയത്.
ചിത്രവുമായി ബന്ധപ്പെട്ട് ഏറെ കൗതുകകരമായ ഒരു വാർത്ത കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമ കാണാൻ ഹനുമാനെത്തും എന്ന വിശ്വാസത്തിന്റെ പേരിലാണ് ഇത്. ഹനുമാൻ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.
അതിനിടെ ഹനുമാന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സീറ്റിനരികിലുള്ള സീറ്റിന് അധികപണം ഇടാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് നിഷേധിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ ടി സീരീസ്. ഹനുമാൻ ജീയ്ക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്ന സീറ്റിന് തൊട്ടരുകിലുള്ള സീറ്റിന്റെ നിരക്കിൽ വ്യത്യാസമില്ല. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ടി സീരീസ് ട്വീറ്റ് ചെയ്തു.
ബാഹുബലി എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ ഇന്ത്യയൊട്ടാകെ ഒട്ടേറെ ആരാധകരെ നേടിയ നടനാണ് പ്രഭാസ്. ബാഹുബലിയുടെ വിജയത്തോടെ പ്രഭാസിന്റെ താരമൂല്യവും ഉയർന്നിരുന്നു. പിന്നീട് പ്രഭാസിന്റേതായി പുറത്തിറങ്ങിയതെല്ലാം വമ്പൻ ബജറ്റിലുള്ള ചിത്രങ്ങളായിരുന്നു. 500 കോടി മുതൽ മുടക്കിലാണ് ആദിപുരുഷ് ഒരുക്കിയിരിക്കുന്നത്.
പ്രീ ബിസിനസിലൂടെ ആദിപുരുഷ് 170 കോടി രൂപ കരസ്ഥമാക്കിയെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാന-ആന്ധ്രപ്രദേശ് തിയേറ്ററുകളിലെ വിതരണവകാശം മാത്രമാണിത്. മറ്റ് സംസ്ഥാനങ്ങളിലെ തിയേറ്റർ വിതരണാവകാശം, ഒ.ടി.ടി, സാറ്റ്‌ലൈറ്റ് അവകാശം എന്നിവ കൂടിയാകുമ്പോൾ പ്രീ ബിസിനസ് നേട്ടം 500 കോടിയോട് അടുത്ത് എത്താനുള്ള സാധ്യതയാണ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്.
ചരിത്രത്തിന്റെ ആദ്യം പുറത്തിറങ്ങിയ ട്രെയ്ലർ ഏറെ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു. വീണ്ടും വി.എഫ്.എക്‌സിൽ മാറ്റം വരുത്തി ഇറങ്ങിയ രണ്ടാമത്തെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതോടെ ചിത്രത്തിന്മേലുള്ള ആരാധകരുടെ പ്രതീക്ഷയും വർദ്ധിച്ചിട്ടുണ്ട്. ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം. ജൂൺ 16-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.




