റിയോ: പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ നെറ്റ്ഫ്‌ളിക്‌സ് ചിത്രമാണ് 'ഹർട്ട് ഓഫ് സ്റ്റോൺ'. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ബ്രസീലിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ട്രെയിലർ പുറത്തുവിട്ടത്.

സ്‌പൈ ആക്ഷൻ ചിത്രമായ 'ഹാർട്ട് ഓഫ് സ്റ്റോണി'ൽ നടി ആലിയ ഭട്ടും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെഗറ്റീവ് വേഷത്തിലാണ് നടി എത്തുന്നത്. പുറത്തുവന്ന ട്രെയിലറിലെ ആലിയയുടെ പ്രകടനം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ആലിയ ഭട്ടിന്റെ ആദ്യത്തെ ഹോളിവുഡ് ചിത്രമാണിത്.

ഗാൽ ഗാഡറ്റാണ് ഹാർട്ട് ഓഫ് സ്റ്റോണിൽ നായികയായി എത്തുന്നത്. ഏജന്റായ റേച്ചൽ സ്റ്റോൺ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.ഏജന്റും കള്ളന്മാരും തമ്മിലുള്ള പോരാട്ടമാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.ടോം ഹാർപ്പറാണ് 'ഹർട്ട് ഓഫ് സ്റ്റോൺ' സംവിധാനം ചെയ്യുന്നത് 2023 ഓഗസ്റ്റ് 11 നാണ് ചിത്രം നെറ്റ്ഫ്‌ളിക്ലസിൽ റിലീസ് ചെയ്യും.