- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
83ാം വയസിൽ നാലാമത്തെ കുഞ്ഞിന്റെ അച്ഛനായി അൽ പാച്ചിനോ; കാമുകി നൂർ അൽഫലയിൽ പിറന്ന കുഞ്ഞിന്റെ പേര് പുറത്തുവിട്ടു
ഹോളിവുഡ് ഇതിഹാസ താരം അൽ പാച്ചിനോയ്ക്ക് ആൺകുഞ്ഞ് പിറന്നു. 29 കാരിയായ കാമുകി നൂർ അൽഫലയാണ് താരത്തിന്റെ കുഞ്ഞിന് ജന്മം നൽകിയത്. 83ാം വയസിലാണ് താരം നാലാമതും അച്ഛനായത്. ദമ്പതികൾ തന്നെയാണ് സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്.
കുഞ്ഞിന്റെ പേരും പുറത്തുവിട്ടു. റോമൻ പാച്ചിനോ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. 2022ൽ അൽ പാച്ചിനോയേയും നൂറയേയും ഒന്നിച്ച് കണ്ടതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ കോവിഡ് കാലം മുതൽ ഇരുവരും പ്രണയത്തിലാണെന്നാണ് പറയപ്പെടുന്നത്. നാലാമത്തെ കുഞ്ഞിനായി അൽ പാച്ചിനോ തയാറായിരുന്നില്ലെന്നും അതിനാൽ നൂറയുടെ ഗർഭധാരണം താരത്തെ ഞെട്ടിച്ചെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്തിടെയാണ് 79 കാരനായ റോബർട്ട് ഡി നീറോ തനിക്ക് ഏഴാമത്തെ കുഞ്ഞ് ജനിച്ച വിവരം ലോകത്തെ അറിയിച്ചത്.
ആദ്യ കാമുകിയായ ജാൻ ടാറന്റിൽ ജൂലി മേരി എന്നൊരു മകളാണ് അൽ പാച്ചിനോയ്ക്കുള്ളത്. ജൂലിക്ക് ഇപ്പോൾ 33 വയസുണ്ട്. രണ്ടാമത്തെ പങ്കാളിയായ ബെവേർളി ഡി എയ്ഞ്ചലോയിൽ ആന്റൺ, ഒലിവിയ എന്നീ ഇരട്ടക്കുട്ടികളും താരത്തിനുണ്ട്. 22 വയസായി ഇരുവർക്കും. പ്രണയത്തിന് ഇരുവർക്കുമിടയിൽ പ്രായം ഒരു തടസമേ ആയില്ലെന്നാണ് പേജ് സിക്‌സ് റിപ്പോർട്ട് ചെയ്തത്. നൂറിന്റെ പിതാവിനേക്കാൾ പ്രായമുണ്ട് അൽ പാച്ചിനോയ്‌ക്കെന്നും അവർ റിപ്പോർട്ട് ചെയ്തു. അൽ പാച്ചിനോയ്ക്ക് മുമ്പും തന്നേക്കാൾ ഒരുപാട് മുതിർന്നവരുമായി നൂർ ഡേറ്റിങ് നടത്തിയിരുന്നു.




