- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബാഹുബലിക്ക് ശേഷം ഒരു ബ്രേക്ക് ആവശ്യമായിരുന്നു; മൂന്ന് വർഷത്തിന് ശേഷം സിനിമയിലേക്ക് അനുഷ്‌ക ഷെട്ടിയുടെ തിരിച്ചുവരവ്
ഹൈദരാബാദ്: 'സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുക്കണം എന്നത് എന്റെ തീരുമാനമായിരുന്നു'. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് തെന്നിന്ത്യൻ നായിക അനുഷ്‌ക. അതിനിടെ സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തതിനെ കുറിച്ച് താരം തുറന്നു പറയുന്നു. ഇടവേള താൻ ബോധപൂർവം എടുത്തതാണ്. ഭാവിയിൽ ചെയ്യേണ്ട സിനിമകളിൽ ശ്രദ്ധിക്കണമെങ്കിൽ അത് അനിവാര്യമായിരുന്നു എന്നും അനുഷ്‌ക ഷെട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞു.
'ബാഹുബലിക്ക് ശേഷം നേരത്തെ കമ്മിറ്റ് ചെയ്ത ഭാഗ്മതി എന്ന സിനിമ ഉണ്ടായിരുന്നു. തുടർന്ന് ഒരു ഇടവേളയെടുക്കാൻ തീരുമാനിച്ചു. ആ സമയത്ത് എനിക്ക് അത് അത്യാവശ്യമായിരുന്നു. ഭാവിയിൽ ചെയ്യാൻ പോകുന്ന സിനിമകളിൽ ശ്രദ്ധിക്കണമെങ്കിൽ ഒരു ഇടവേള അനിവാര്യമാണെന്ന് എനിക്ക് തോന്നി. കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്ന് അറിയാം. യഥാർത്ഥത്തിൽ അതിനൊരു കൃത്യമായ മറുപടിയില്ല. ഞാൻ ഇടവേളയെടുത്തത് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇടവേള സമയത്ത് തിരക്കഥകളൊന്നും കേട്ടില്ല. തിരിച്ചെത്തിയ ശേഷമാണ് കഥകൾ കേൾക്കാൻ തുടങ്ങിയത്. നല്ല തിരക്കഥ വന്നാൽ ചെയ്യും അത് ഏത് ഭാഷയിലായാലും.'- നടി കൂട്ടിച്ചേർത്തു.
'മിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി' എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക തിരിച്ചുവരുന്നത്. ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാരിലൂടെ അനുഷ്‌ക മലയാളത്തിലും വരവറിയിച്ചിരിക്കുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് റിലീസ്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗിമിക്കുകയാണ്.
സിനിമയുടെ ഒന്നാം ഭാഗം 2024-ൽ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ.രാമാനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.