കൊച്ചി: പ്രൊഫ.ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത 'ഞാൻ കർണ്ണൻ' എത്തി.കുടുംബ ബന്ധങ്ങളുടെ വേറിട്ട പ്രമേയം അവതരിപ്പിക്കുന്ന 'ഞാൻ കർണ്ണൻ' ശ്രിയ ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസായത്. ചലച്ചിത്ര-സീരിയൽ താരവും അദ്ധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രമാണ് 'ഞാൻ കർണ്ണൻ'. ശ്രിയ ക്രിയേഷൻസിന്റെ ബാനറിൽ പ്രദീപ് രാജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുതിർന്ന എഴുത്തുകാരൻ എം ടി അപ്പനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്.

എം ടി അപ്പന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. വർത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സത്യസന്ധനും നിഷ്‌ക്കളങ്കനുമായ ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കുടുംബപ്രേക്ഷകർക്ക് ഏറെ പോസിറ്റീവായ ചില സന്ദേശങ്ങൾ പകരുന്ന ചിത്രം കൂടിയാണ്.

അഭിനേതാക്കൾ

ടി.എസ്.രാജു,
ടോണി,പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്,ശിവദാസ് വൈക്കം,ജിൻസി,രമ്യ രാജേഷ്, ബെന്ന, ശോഭന ശശി മേനോൻ,സാവിത്രി പിള്ള, എം ടി.അപ്പൻ,ബി. അനിൽകുമാർ, ആകാശ്.ബാനർ - ശ്രിയ ക്രിയേഷൻസ്.
സംവിധാനം പ്രൊഫ.ശ്രീചിത്ര പ്രദീപ്,
നിർമ്മാതാവ് - പ്രദീപ് രാജ്
കഥ,തിരക്കഥ, സംഭാഷണം -
എം ടി അപ്പൻ'
ഡി.ഒ.പി -
പ്രസാദ് അറുമുഖൻ.
അസോസിയേറ്റ് ഡയറക്ടർ- ദേവരാജൻ
കലാസംവിധാനം- ജോജോ ആന്റണി
എഡിറ്റർ - രഞ്ജിത്ത് ആർ
മേക്കപ്പ് - സുധാകരൻ പെരുമ്പാവൂർ
പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് കളമശ്ശേരി, പി.ആർ.ഒ -പി.ആർ.സുമേരൻ
സ്റ്റുഡിയോ- കെ സ്റ്റുഡിയോ
സ്റ്റിൽ ഫോട്ടോഗ്രാഫർ- ബെൻസിൻ ജോയ്, എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.