കൊച്ചി: മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ എന്നീ ചിത്രങ്ങളിൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച യുവനടൻ ടോണി സിജിമോൻ നായകനായ പുതിയ ചിത്രം 'കാത്ത് കാത്തൊരു കല്ല്യാണം' പൂർത്തിയായി. ഏറെ പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ 'വെള്ളരിക്കാപ്പട്ടണത്തി'ന് ശേഷം ടോണി നായകനാവുന്ന പുതിയ സിനിമയാണ് ജയിൻ ക്രിസ്റ്റഫർ രചനയും സംവിധാനവും നിർവ്വഹിച്ച' കാത്ത് കാത്തൊരു കല്ല്യാണം.

സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്ന പളുങ്ക്, മാടമ്പി, ചോട്ടാമുംബൈ,mമായാവി, ഹലോ, ഭ്രമരം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായാണ് ടോണി സിജിമോൻ സിനിമയിലേക്കെത്തുന്നത്. ഈ ചിത്രങ്ങളിലെല്ലാം തന്നെ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു. ചാനൽ ഷോകളിൽ ബാലതാരമായി തിളങ്ങിയ ഈ കൊച്ചുമിടുക്കനെ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ സംവിധായകൻ ബ്ലെസിയാണ് ബിഗ്‌സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് ഹിറ്റ് ചിത്രങ്ങളിലൊക്കെ ബാലതാരമായി തിളങ്ങി. നല്ല ചിത്രങ്ങളുടെ ഭാഗമാകുക, നല്ല കഥാപാത്രങ്ങളാകുക, അതാണ് എന്റെ അഗ്രഹം. സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ടോണി സിജിമോൻ പറയുന്നു. സിനിമയിലേക്ക് വഴി തുറന്നുതന്ന സംവിധായകൻ ബ്ലസ്സി സാറിനോട് എന്നും കടപ്പാടുണ്ടായിരിക്കുമെന്നും ടോണി സിജിമോൻ പറഞ്ഞു. എഞ്ചിനീയറിങ് ബിരുദം നേടിയ ടോണി ഇപ്പോൾ തിരുവനന്തപുരം ഇൻഫോസിസിൽ ജോലി ചെയ്യുകയാണ്.

ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകര നിർമ്മിക്കുന്ന കാത്ത് കാത്തൊരു കല്ല്യാണത്തിന്റെ ഛായാഗ്രഹണം സംവിധായകൻ ജയിൻ ക്രിസ്റ്റഫർ തന്നെയാണ് നിർവ്വഹിക്കുന്നത്. നന്ദനാണ് ചിത്രത്തിന് തിരക്കഥ -സംഭാഷണം രചിച്ചിരിക്കുന്നത്.