തിരുവനന്തപുരം:മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ ജെയിൻ ക്രിസ്റ്റഫർ ഒരുക്കിയ മൂന്നാമത്തെ ചിത്രമായ 'കാത്ത് കാത്തൊരു കല്ല്യാണം' പ്രേക്ഷകരിലേക്ക്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും, ട്രെയ്‌ലർ റിലീസിങ്ങും തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യൻ ചേമ്പറിൽ നടക്കും.

22 ന് വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങ് വിഖ്യാത ചലച്ചിത്രകാരൻ പത്മശ്രീ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.വിശിഷ്ട അതിഥികളായി ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, പ്രമുഖ നിർമ്മാതാക്കളായ ജി സുരേഷ്‌കുമാർ, രഞ്ജിത്ത്, പ്രമുഖ നടനും, എഴുത്തുകാരനനുമായ ജോൺ സാമുവൽ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.

ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് നിർമ്മാണം. യുവതാരങ്ങളായ ടോണി സിജിമോനും ക്രിസ്റ്റി ബെനറ്റുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ചിത്രത്തിലെ താരങ്ങളും അണിയണറപ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും.