കൊച്ചി: നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. എല്‍ ക്ലാസിക്കോ എന്നാണ് ചിത്രത്തിന്റെ പേര്. അധികാരം അഹങ്കാരവുമായി ഏറ്റുമുട്ടുമ്പോള്‍ ഒരു സ്‌ഫോടനം പ്രതീക്ഷിക്കുക എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ സോഷ്യല്‍ മീഡിയയില്‍ ഷെയിന്‍ നിഗം പങ്കു വച്ചത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്റെ ടൈറ്റില്‍ സോഷ്യല്‍ മീഡിയയില്‍ കൂടി ഷെയര്‍ ചെയ്തിട്ടുണ്ട്. നവാഗതനായ റോഷ് റഷീദ് ആണ് എല്‍ ക്ളാസ്സിക്കോയുടെ സംവിധാനം നിര്‍വഹിക്കുന്നത്.

ചെമ്പന്‍ വിനോദും അനുപമ പരമേശ്വരനുമാണ് ഷെയിന്‍ നിഗത്തിനോടൊപ്പം എല്‍ ക്ലാസിക്കോയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമീര്‍ സുഹൈലും രോഹിത് റെജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കഠിന കഠോരമീ അണ്ഡകടാഹം, ആഭ്യന്തര കുറ്റവാളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് എല്‍ ക്ലാസിക്കോയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍