- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോബല്‍ മലയാളം സിനിമയുടെ രണ്ട് ചിത്രങ്ങള്‍ ഒരുങ്ങി; 'ഡെഡിക്കേഷന്‍' 'എയ്ഞ്ചല്‍സ് & ഡെവിള്‍സ് ' ടൈറ്റില്‍ പുറത്ത്; ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കും
ഗ്ലോബല്‍ മലയാളം സിനിമയുടെ രണ്ട് ചിത്രങ്ങള്‍ ഒരുങ്ങി
കൊച്ചി: മലയാളത്തിലെ പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി രണ്ട് പുതിയ മലയാള ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. സിനിമകളുടെ ടൈറ്റില്‍ കൊച്ചിയിലാണ് റീലീസ് ചെയ്തത്.
ആദ്യ രണ്ട് മലയാള സിനിമകളില്‍ ഒന്നായ 'ഡെഡിക്കേഷന്‍ ' സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ചലച്ചിത്ര താരം മെറീന മൈക്കിളും രണ്ടാമത്തെ ചിത്രമായ 'എയ്ഞ്ചല്‍സ് & ഡെവിള്‍സ് 'ചലച്ചിത്ര താരം മാലപാര്‍വതിയും പ്രകാശനം ചെയ്തു.
ഓസ്‌ട്രേലിയയിലും കേരളത്തിലും ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനും ഗ്ലോബല്‍ മലയാളം സിനിമ ചെയര്‍മാനുമായ ജോയ് കെ.മാത്യു ചിത്രങ്ങള്‍ സംവിധാനം ചെയ്യും.
കേരളത്തിന് പുറത്തും വിദേശ നാടുകളിലും ജീവിക്കുന്ന പരിമിതമായ അവസരങ്ങള്‍ മാത്രമുള്ള സിനിമ-ടെലിവിഷന്‍ കലാകാരന്മാര്‍ക്ക് തങ്ങളുടെ പ്രകടമാക്കാനുള്ള വേദിയാണ് ഗ്ലോബല്‍ മലയാളം സിനിമ. പുതിയ ചിത്രങ്ങളുടെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.