കൊച്ചി: സൗബിന്‍ ഷാഹിറും, നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മച്ചാന്റെ മാലാഖ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ബോബന്‍ സാമുവലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവിസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്.

കുടംബ ജീവിതത്തിന്റെ രസകരമായ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിരിയും ചിന്തയും നല്‍കുന്ന ശക്തമായ ഒരു പ്രമേയം. കുടംബ ജീവിതത്തില്‍ നാം നിത്യവും നേരിടുന്ന അനുഭവങ്ങളുടെ ഒരു നേര്‍ക്കാഴ്ച്ച ഭാര്യാഭര്‍തൃ ബന്ധത്തിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.

ധ്യാന്‍ ശ്രീനിവാസന്‍, മനോജ്.കെ.യു , വിനീത് തട്ടില്‍, ശാന്തി കൃഷ്ണ. ലാല്‍ ജോസ്, രാജേഷ് പറവൂര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ശ്രുതി ജയന്‍, ആര്യ ബേബി ആവണി, ബേബി ശ്രയാ ഷൈന്‍, അഞ്ജനാ അപ്പുക്കുട്ടന്‍, നിതാ പ്രോമി ,മ്പിനി വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജക്‌സന്‍ ആന്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിച്ചിരിക്കുന്നു. സിന്റോ സണ്ണിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

ഛായാഗ്രഹണം - വിവേക് മേനോന്‍.

എഡിറ്റിംഗ് - രതീഷ് രാജ്.

കലാസംവിധാനം - സഹസ് ബാല.

മേക്കപ്പ് - ജിതേഷ് പൊയ്യ .

കോസ്റ്റ്യും - ഡിസൈന്‍ അരുണ്‍ മനോഹര്‍.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ജിജോ ജോസ്.

നിശ്ചല ഛായാഗ്രഹണം - ഗിരി ശങ്കര്‍.

പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - നസീര്‍ മാവേലിക്കരാ പ്രതീഷ് മാവേലിക്കര

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം ഫെബ്രുവരി ഇരുപത്തി ഏഴിന് ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു