തിരുവനന്തപുരം: മലയാളിയായ ഫൈസല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ തമിഴ് ചിത്രം 'പകല്‍ കനവ്' തമിഴ്‌നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ അടുത്ത മാസം റിലീസ് ചെയ്യും. ജാസ്മിന്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഗ്രാമീണ കഥാ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ സിനിമ സസ്‌പെന്‍സും ത്രില്ലും നിറഞ്ഞതാണ്. വളരെ ആകസ്മികമായി രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തമിഴ് ചിത്രത്തിലൂടെ ഒരു കുട്ടം മലയാളികള്‍ ഒരുമിക്കുന്നു എന്ന പുതുമയും ചിത്രത്തിനുണ്ട്. സമീപകാലത്ത് തമിഴില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ നിന്ന് ഏറെ പുതുമയുള്ള ചിത്രമാണ് പകല്‍ കനവ്. മലയാളികളുടെ പ്രിയതാരം ഷക്കീലയും ഈ സിനിമയില്‍ വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്യുന്നുണ്ട്. ഏറെ പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്.

രചന , സംവിധാനം ഫൈസല്‍ രാജ്

നിര്‍മ്മാണം -ജാസ്മിന്‍ ഫിലിംസ് ഇന്റര്‍നാഷണല്‍

ഫൈസല്‍ രാജ്,കാരാട്ടേ രാജ, കൂള്‍ സുരേഷ്, വിമല്‍ രാജ്,ഷക്കീല, കൃഷ്ണേന്ദു, ആതിര സന്തോഷ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ക്യാമറ -ജോയ് ആന്റണി, എഡിറ്റര്‍- എസ്. കൃഷ്ണജിത്, സംഗീതം ,ബി ജി എം -സുരേഷ് നന്ദന്‍, കല- ബൈജു വിധുര, ചമയം -അനുപ് സാബു, പ്രകാശ്, സ്റ്റുഡിയോ - മൂവിയോള കൊച്ചി, വി എഫ് എക്‌സ്- ഹുസൈന്‍, വസ്ത്രലങ്കാരം - ബിനേഷ് ആലതി, ചന്ദ്രന്‍ ചെറുവണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷണ്മുഖന്‍. ബി, എക്‌സിക്യൂട്ടീവ് - അമാനുള്ള, കളറിസ്‌റ് - ഹുസൈന്‍, അബ്ദുള്‍ ഷുക്കൂര്‍, ശബ്ദം, എഫക്ടസ്, മിക്‌സിങ് - കൃഷ്ണജിത്, വിജയന്‍, പി.ആര്‍ ഒ - പി.ആര്‍. സുമേരന്‍, അസോ: ഡയറക്ടര്‍ -എസ്. മണികണ്ഠന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ - അജീഷ് കുമാര്‍ എസ്. ഡിസൈന്‍- വെങ്കട്ട് ആര്‍. കെ, സംഘട്ടനം - വേലായുധപാ ഡ്യയന്‍, സ്റ്റില്‍സ്-പ്രശാന്ത്, ഓഡിയോ - ലേബല്‍ ട്രാക്ക് മ്യൂസിക്ക് ഇന്‍ഡ്യ. എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.