- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
' തിരുച്ചിദ്രമ്പലം' റിലീസായിട്ട് ഒരു വർഷം; വീണ്ടും ഒത്തുചേർന്ന് നായകനും നായികയും
ചെന്നൈ: ധനുഷും നിത്യ മേനോനും നായകനും നായികയുമായി എത്തിയ ഹിറ്റ് ചിത്രമാണ് 'തിരുച്ചിദ്രമ്പലം'. ധനുഷിന്റെ വിജയചിത്രമായി മാറിയ ഈ ചിത്രം യുവാക്കൾ നെഞ്ചേറ്റിയ സിനിമയായി മാറുകയും ചെയ്തു. മിത്രൻ ജവറായിരുന്നു ചിത്രത്തിന്റെ സംവിധാനം. മിത്രൻ ജവറിന്റേതായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. 'തിരുച്ചിദ്രമ്പലം' റിലീസായി ഒരു വർഷം കഴിയുന്നതിന്റെ സന്തോഷത്തിൽ ഒത്തുകൂടിയിരിക്കുകയാണ് ചിത്രത്തിലെ നായകനും നായികയും. ചിത്രത്തിന്റെ വാർഷികം ആഘോഷിക്കാൻ 'തിരുച്ചിദ്രമ്പല'ത്തിലെ നായകനും നായികയും മറ്റ് പ്രവർത്തകരും ഒത്തുകൂടിയതിന്റെ ഫോട്ടോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
പ്രകാശ് രാജ്, പ്രിയ ഭവാനി ശങ്കർ, റാഷി ഖന്ന, ശ്രീരഞ്ജിനി, സ്റ്റണ്ട് ശിവ, രേവതി, വിക്രം രാജ തുടങ്ങി ഒട്ടേറെ പേർ അണിനിരന്ന ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു. ഓം പ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനിരുദ്ധ് രവിചന്ദ്രറിന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ധനുഷ് നായകനായി 'ക്യാപ്റ്റൻ മില്ലറെ'ന്ന ചിത്രമാണ് ഇനി പ്രദർശനത്തിന് എത്താനുള്ളത്. അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വേറിട്ട വേഷത്തിലായിരിക്കും ധനുഷ് എത്തുന്നത്. അരുൺ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.