മുംബൈ: ബോളിവുഡ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് 2004ൽ പുറത്തിറങ്ങിയ ധൂം. ജോൺ എബ്രഹാം, അഭിഷേക് ബച്ചൻ, ഉദയ് ചോപ്ര, ഇഷ ഡിയോൾ, റിമി സെൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്നും ഏറെ റിപ്പീറ്റ് വാല്യു ഉള്ളതാണ് ഈ ചിത്രം. വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ആ സിനിമയിലെ രസകരമായ ഷൂട്ടിങ് അനുഭവം പങ്കുവയ്ക്കുകയാണ് ഇഷ ഡിയോൾ.

സിനിമയിൽ ബിക്കിനി ധരിക്കണമെന്ന് നിർമ്മാതാവ് ആദിത്യ ചോപ്ര ആവശ്യപ്പെട്ടു. മറുപടി പറയാൻ ഒരു ദിവസം ആവശ്യമാണെന്നും, അമ്മ ഹേമമാലിനിയുടെ അനുമതി തനിക്ക് നേടേണ്ടതുണ്ടെന്നും ഇഷ നിർമ്മാതാവിനെ അറിയിച്ചു. തുടർന്ന് വീട്ടിലെത്തിയ താൻ വളരെ പേടിച്ചാണ് കാര്യം അമ്മയോട് പറഞ്ഞത്. എന്നാൽ തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു അമ്മയുടെ പ്രതികരണമെന്ന് ഇഷ ഓർക്കുന്നു.

''ബിക്കിനി ധരിക്കണമെന്നാണെങ്കിൽ ധരിക്കണം, അതിനെന്താണ് എന്നാണ് അമ്മ ചോദിച്ചതത്രേ. നീ നിന്റെ സുഹൃത്തക്കളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ ബിക്കിന് ധരിക്കുന്നതല്ലേ? ഇപ്പോൾ സിനിമയ്ക്ക് അത് ആവശ്യമാണെങ്കിൽ ആയിക്കോളൂ. പക്ഷേ നന്നായിരിക്കണമെന്ന് മാത്രം. ഇതായിരുന്നു അമ്മയുടെ മറുപടി''. ഇഷ പറഞ്ഞു.2002ൽ അഭിനയരംഗത്തെത്തിയ ഇഷ വിവാഹത്തിന് ശേഷം സിനിമയ്ക്ക് ഇടവേള നൽകിയിരിക്കുകയാണ്. 2012ൽ ആയിരുന്നു ഭരത് തക്താനിയുമായുള്ള വിവാഹം. മിറയ, രാധ്യ എന്നിവരാണ് മക്കൾ.