- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എമ്പുരാൻ ചിത്രീകരിക്കുന്നത് വിവിധ രാജ്യങ്ങളിൽ; ലൊക്കേഷൻ ഹണ്ടിങിനായി ആറ് രാജ്യങ്ങളിലെ യാത്ര പൂർത്തിയാക്കി പൃഥ്വിരാജും സംഘവും; വീഡിയോ പുറത്തുവിട്ടു
കൊച്ചി: മലയാളം സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിതരമാണ് എമ്പുരാൻ. മോഹൻലാലിന്റെ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിൽ ഏറെ പ്രതീക്ഷയും ഉണ്ട്. ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ടിലായിരുന്നു പൃഥ്വിയും സംഘവും. പല വിദേശ രാജ്യങ്ങളിലുൾപ്പെടെയുള്ള യാത്ര ഒടുവിൽ അവസാനിപ്പിച്ചു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ് റീൽ വീഡിയോയോയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
അതേസമയം കഴിഞ്ഞ വർഷാവസാനം തന്നെ ചിത്രത്തിനുവേണ്ടിയുള്ള ലൊക്കേഷൻ ഹണ്ടിങ് ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രം ആറ് രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് പൂർത്തിയാകുന്നത്. ലൊക്കേഷനുകൾക്കുവേണ്ടി സംവിധായകൻ പൃഥിരാജും സംഘവും ആറുമാസത്തോളമായി നടത്തിയ യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചത് ഈ വർഷം ഫെബ്രുവരിയിലാണ്. പിന്നീടാണ് വിദേശ ലൊക്കേഷനുകൾ തേടി ടീം വീണ്ടും യാത്ര തിരിച്ചത്.
ആദ്യ ഭാഗത്തിലേത് പോലെ മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് തുടങ്ങിയവർ പുതിയ ചിത്രത്തിലും ഉണ്ടാകും. ഓഗസ്റ്റ് 15നാണ് ചിത്രീകരണം ആരംഭിക്കുക. 2019ൽ മാർച്ചിൽ ആണ് പൃഥ്വിരാജിന്റെ സ്വപ്ന പദ്ധതിയായി ആദ്യ സംവിധാന സംരംഭം 'ലൂസിഫർ' എത്തുന്നത്. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഓഗസ്റ്റിൽ പ്രഖ്യാപനമുണ്ടായി.
Location Scout in progress, Worldwide! #L2E #Empuraan @PrithviOfficial pic.twitter.com/hW1SKht1Rl
- POFFACTIO ™ (@Poffactio) May 3, 2023




