ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന 'ജയിലർ' സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമ വലിയ ആഘോഷമാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. സിനിമയുടെ റിലീസ് ദിനമായ ഓഗസ്റ്റ് 10ന് ചെന്നൈയിലെയും ബംഗളൂരുവിലെയും നിരവധി ഓഫിസുകൾക്ക് അവധി പ്രഖ്യാപിച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പല കമ്പനികളും സൗജന്യ ടിക്കറ്റുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. 2016 ജൂലൈ 22ന് രജനി ചിത്രം 'കബാലി' റിലീസ് ചെയ്തപ്പോഴും സമാന രീതിയിൽ പല കമ്പനികളും അവധി പ്രഖ്യാപിച്ചിരുന്നു.

ലോകമെങ്ങു?മുള്ള രജനി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. 2023ൽ ഏറ്റവും കൂടുതൽ വിദേശ സ്‌ക്രീനുകളിൽ എത്തുന്ന ഇന്ത്യൻ ചിത്ര?മെന്ന നേട്ടം ജയിലറിന് സ്വന്തമാകും. വിദേശത്തുനിന്ന് അഡ്വാൻസ് ബുക്കിങ്ങിലൂ?ടെ മാത്രം 10 കോടിയിലധികം രൂപ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷ്രോഫ്, തമന്ന ഭാട്ടിയ, പ്രിയങ്ക മോഹൻ, രമ്യ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി, വിനായകൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ട്രെയിലറും ഗാനങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ തീർത്ത ഓളം ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷകളുയർത്തുന്നതാണ്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സ്റ്റണ്ട് ശിവ ആക്ഷനും വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. കേരളത്തിൽ ഗോകുലം മൂവീസാണ് 300ലധികം തിയറ്ററുകളിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്.