- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നയൻതാരയെ പ്രണയിച്ച് ഷാരുഖ് ഖാൻ; ജവാനിലെ ഗാനം പുറത്ത്; ചലേയാ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ്
മുംബൈ: ബോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരുഖ് ഖാന്റെ ജവാൻ. തെന്നിന്ത്യൻ അണിയറ പ്രവർത്തകരാണ് ചിത്രത്തിന്റെ പിന്നണിയിൽ അണിനിരക്കുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. ഇപ്പോൾ ആരാധകരുടെ ഹൃദയം കീഴടക്കാൻ ചിത്രത്തിലെ ഗാനം പുറത്തെത്തിയിരിക്കുകയാണ്. ഷാരുഖ് ഖാനും നയൻതാരയും ഒന്നിക്കുന്ന മനോഹരമായ പ്രണയഗാനമാണ് പുറത്തെത്തിയത്.
ചലേയാ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. ഹിന്ദിയിൽ കുമാറാണ് വരികൾ എഴുതിയിരിക്കുന്നത്. അരിജിത് സിംഗും ശില്പാ റാവുവുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാത്തെല്ലാം കാനലാകും എന്നാണ് ഗാനത്തിന്റെ തമിഴ് പതിപ്പ് തുടങ്ങുന്നത്. വിവേകാണ് ഗാനം എഴുതിയിരിക്കുന്നത്. അനിരുദ്ധും പ്രിയ മാലിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ മികച്ച അഭിപ്രായമാണ് ഗാനത്തിന് ലഭിക്കുന്നത്.
സൂപ്പർഹിറ്റായ പത്താന് ശേഷം ഷാരുഖ് ഖാന്റേതായി പുറത്തെത്തുന്ന ചിത്രമാണ് ജവാൻ. വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. ദീപിക പദുകോൺ അതിഥി വേഷത്തിലെത്തുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് വൻ അഭിപ്രായമാണ് ലഭിച്ചത്. അടുത്ത സൂപ്പർഹിറ്റായിരിക്കും ചിത്രം എന്നാണ് ആരാധകരുടെ പ്രതീക്ഷ.