- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജൂനിയർ എൻ.ടി.ആറിന്റെ 'എൻ.ടി.ആർ 30'; ചിത്രത്തിന്റെ പേര് പുറത്തുവിട്ട് അണിയറപ്രവർത്തകർ; ആക്ഷൻ ചിത്രങ്ങളിൽ പുതിയ ബെഞ്ചുമാർക്കാകുമെന്ന് ആരാധക പ്രതീക്ഷ
ഹൈദരാബാദ്: ജൂനിയർ എൻടിആറിന്റെ NTR30 എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'ദേവര' എന്നാണ് ചിത്രത്തിന്റെ പേര്. ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതുകൊരട്ടാല ശിവയാണ്.
ദൈവം എന്ന അർഥം വരുന്ന 'ദേവര' ഇന്ത്യൻ ആക്ഷൻ ചിത്രങ്ങളിൽ പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.യുവസുധ ആർട്ട്സും എൻ.ടി.ആർ ആർട്‌സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് തിയറ്ററുകളിൽ എത്തുന്നത്.
ജാൻവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്കു ചിത്രമാണിത്. മിക്കിളിനേനി സുധാകറും കോസരാജു ഹരികൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്‌നവേലു ഐ.എസ്.സി, പ്രൊഡക്ഷൻ ഡിസൈനറായി സാബു സിറിൾ, എഡിറ്ററായി ശ്രീകർ പ്രസാദ് തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. പി.ആർ.ഒ ആതിര ദിൽജിത്ത്.




