- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീർ ഫയൽസ് പണമുണ്ടാക്കി, ഞാനല്ല; 'സീ'യാണ് അതിൽ ഗുണമുണ്ടാക്കിയത്; താനിന്നും കടക്കാരനെന്ന് വിവേക് അഗ്‌നിഹോത്രി
മുംബൈ: രാജ്യത്ത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ചിത്രമാണ് കാശ്മീർ ഫയിൽസ്. 'ദി കശ്മീർ ഫയൽസ് അൺറിപ്പോർട്ടഡി'ന്റെ പേരിൽ വാർത്തകളിൽ നിറയുകയാണ് സംവിധായകൻ വിവേക് അഗ്‌നിഹോത്രി. 2022ൽ രാജ്യത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിലാണ് കശ്മീർ ഫയൽസിന്റെ സ്ഥാനം. ബോളിവുഡ് ചിത്രങ്ങൾ ബോക്‌സ് ഓഫീസ് വിജയത്തിന് പാടുപെടുമ്പോഴാണ് വിവേക് സംവിധാനം ചെയ്ത ചിത്രം രാജ്യത്ത് വലിയ സാമ്പത്തിക നേട്ടം കൊയ്തത്. എന്നാൽ സിനിമ തനിക്ക് സാമ്പത്തിക നേട്ടം നൽകിയില്ല എന്നാണ് സംവിധായകൻ പറയുന്നത്.
ഉടൻ റിലീസിനെത്തുന്ന 'ദി വാക്‌സിൻ വാർ' കശ്മീർ ഫയൽസ് പോലെ സാമ്പത്തിക നേട്ടമുണ്ടാക്കുമോ എന്ന ചോദ്യത്തിന്, അത് തന്റെ പരിഗണനയല്ലെന്നാണ് സംവിധായകൻ മറുപടി പറഞ്ഞത്. 'കശ്മീർ ഫയൽസ് നിങ്ങളുടെ നോട്ടത്തിൽ ഒരു സാമ്പത്തിക വിജയമായിരിക്കാം. 'സീ'യാണ് അതിൽ ഗുണമുണ്ടാക്കിയത്. എനിക്ക് ലഭിക്കുന്ന പണം അടുത്ത സിനിമയിൽ ഉപയോഗിക്കുകയാണ് പതിവ്,' എന്നാണ് വിവേക് അഗ്‌നിഹോത്രി പറഞ്ഞത്.
1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കിയാണ് വിവേക് അഗ്‌നിഹോത്രി കശ്മീർ ഫയൽസ് ഒരുക്കിയത്. അതേസമയം സിനിമയിലെ പ്രമേയവും സിനിമ പറഞ്ഞ കണക്കുകളും വിമർശനങ്ങൾക്ക് വിധേയമായി. കശ്മീർ ഫയൽസിനു വേണ്ടി താൻ നടത്തിയ ഗവേഷണങ്ങളും അഭിമുഖങ്ങളും പുറത്തു വിടുമെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ദി കശ്മീർ ഫയൽസ് അൺറിപ്പോർട്ടഡ്' എന്ന പേരിൽ ഒരുക്കിയ സീരീസ് സീ5ൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.