ദുൽഖർ സൽമാന്റെ മാസ് ആക്ഷൻ എന്റർടെയ്നർ കിങ് ഓഫ് കൊത്തയുടെ ട്രെയിലർ പുറത്ത്. ഷാറുഖ് ഖാൻ, മോഹൻലാൽ, സൂര്യ, നാഗാർജുന തുടങ്ങിയ വമ്പൻ താരങ്ങളാണ് ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തത്. മിനിറ്റുകൾകൊണ്ട് പതിനായിരക്കണക്കിനാളുകൾ ട്രെയിലർ കണ്ടു കഴിഞ്ഞു. ദുൽഖറിന്റെ മാസ് ലുക്കും കിടിലൻ ഡയലോഗുകളുമാണ് ട്രെയിലറിന്റെ മുഖ്യ ആകർഷണം.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

സംഘട്ടനം : രാജശേഖർ, സ്‌ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ്: റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ: ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി.ആർ.ഒ.-: പ്രതീഷ് ശേഖർ.