കൊച്ചി: തന്റെ ലുക്കും അപ്പിയറൻസും കൊണ്ട് ആരാധകരെ എന്നും ഞെട്ടിക്കുന്ന താരമാണ് മെഗാ സ്റ്റാർ മമ്മൂട്ടി. യുവതാരങ്ങളേക്കാൾ ഫാഷൻ സെൻസും അപ്‌ഡേഷനും ഇക്കക്ക് ആണെന്നാണ് മല്ലു ഫാൻസിന്റെ എപ്പോഴത്തേയും അഭിപ്രായം. കഴിഞ്ഞ ദിവസം മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളും പതിവുപോലെ വൈറലായിട്ടുണ്ട്. ഈ ആഴ്‌ച്ച ഇത് രണ്ടാം തവണയാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്.

കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ബുഡാപെസ്റ്റിൽ നിന്നുള്ള സ്‌റ്റൈലിഷ് ചിത്രങ്ങൾ മമ്മൂട്ടി പങ്കുവച്ചത്. വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കിപ്പുറം ഇതാ മറ്റു ചില ചിത്രങ്ങൾ കൂടി ഷെയർ ചെയ്തിരിക്കുകയാണ് താരം. വൈറ്റ് ഷർട്ടും പാന്റുസുമണിഞ്ഞ് നിൽക്കുന്ന ഈ ചുള്ളൻ ആരാണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ഇന്നത്തെ ട്രെൻഡിങ്ങ് ചിത്രം ഇതു തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. പഴയൊരു ലാൻഡ്‌റോവറിൽ ചാരി നിൽക്കുന്ന നടനെയാണ് ചിത്രങ്ങളിൽ കാണുന്നത്. വെള്ള പാന്റും, വെള്ളയിൽ ഡിസൈനുള്ള ഷർട്ടും കൂളിങ് ഗ്ലാസും സ്‌നീക്കേഴ്സുമാണ് താരത്തിന്റെ വേഷം.

രസകരമായ കമന്റുകളും ചിത്രങ്ങൾക്കു താഴെ നിറയുന്നുണ്ട്. 'അഞ്ചീസം മുമ്പ് ഇട്ട പോസ്റ്റിന്റെ ക്ഷീണം മാറീല്ല അപ്പോയെക്കും ദേ ഇക്ക പിന്നേം, ഹാ അപ്പോ ഈ ആഴ്ചയും എട്ത്തൂലേ, ഞങ്ങളെ പോലെ ഉള്ള പുതിയ സിനിമാക്കാരെ മാനസികമായി തകർത്തു കളയുകയാണല്ലോ ഇക്കാ.. , ലെ ഡിക്യൂ എന്നിങ്ങനെപോകുന്നു കമന്റുകൾ. റിമി ടോമി, രജിഷാ വിജയൻ, ശ്രിന്ദ, കൃഷ്ണശങ്കർ തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്.