- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒടുവിൽ കോളിവുഡിനെ ഇളക്കിമറിക്കുന്ന ആ പ്രഖ്യാപനം എത്തി! ഇനി ലോകേഷ് കനകരാജിനൊപ്പം! 'തലൈവർ 171'; ആരാധകർക്ക് സർപ്രൈസുമായി രജനികാന്ത്
ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തെ ഇളക്കിമറിക്കുന്ന ആ പ്രഖ്യാപനം എത്തി. രജനീകാന്തിന്റെ അടുത്ത സിനിമ ലോകേഷ് കനകരാജിനൊപ്പമാണ്. രജനികാന്തിന്റെ 171ാം മത്തെ ചിത്രമാണ് ലോകേഷ് സംവിധാനം ചെയ്യുന്നത്.നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സാണ് ഇക്കാര്യം ഒദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സംവിധായകൻ ലോകേഷ് തന്നെയാണ് സിനിമയുടെ തിരക്കഥയും തയാറാക്കുന്നത്.
അനിരുദ്ധാണ് തലൈവർ 171 ന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. അൻപറിവാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. സിനിമയിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ തന്നെ പുറത്തുവരുമെന്നാണ് സൂചന. ലോകേഷ് കനകരാജ്- രജനി ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
രജനികാന്ത്- നെൽസൺ കൂട്ടുകെട്ടിലൊരുങ്ങി ജയിലർ വൻ വിജയമായിരുന്നു. ഓഗസ്റ്റ് 10 തിയറ്ററുകളിൽ എത്തിയ ചിത്രം കോളിവുഡിൽ പുതിയ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ഓഗസ്റ്റ് 25 വരെയുള്ളകണക്ക് പ്രകാരം 525 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കൂടതെ ചിത്രം ഒ.ടി.ടിയിലും എത്തിയിട്ടുണ്ട്.