കൊച്ചി: പ്രേമം നായിക മഡോണ ഇപ്പോൾ തിരക്കേറിയ നടിയാണ്. സോഷ്യൽ മീഡിയകളിൽ സജീവവും ചിത്രങ്ങളും വീഡിയോകളും യാത്രവിശേഷങ്ങളും സിനിമവിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ കടൽ തീരത്തിലൂടെ ഒരു കൊച്ചുകുട്ടിയെ പോലെ ഓടിക്കളിക്കുന്ന മഡോണയുടെ വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഇതിന് താഴെ വന്നിരിക്കുന്ന കമന്റുകളും ഏറെ ശ്രദ്ധേയമാണ്. പഴയ ഇന്റർവ്യൂവിലെ ഡയലോഗ് ആണ് പലരും കമന്റായി ഇട്ടിരിക്കുന്നത്.

തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളാണ് മഡോണ. സിനിമയിലെത്തി 5 വർഷങ്ങൾക്കകം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളുടെയും ഭാഗമായി താരം. ആദ്യ ചിത്രമായ പ്രേമത്തിന് ശേഷം കാതലും കടന്ത് പോകും, കിങ് ലയർ, കാവൻ, പാ പാണ്ടി, ജുംഗ, ഇബ്ലിസ്, ബ്രദേഴ്‌സ് ഡേ, വൈറസ്, വാനം കൊട്ടട്ടം എന്നീ സിനിമകളിൽ നായികയായി. പ്രേമം തെലുങ്ക് പതിപ്പിലും മഡോണ അഭിനയിച്ചു. പൃഥ്വിരാജ് നായകനായെത്തിയ ബ്രദേഴ്‌സ് ഡേ ആണ് താരം അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.

കഴിഞ്ഞ വർഷം കന്നഡയിലും മഡോണ അരങ്ങേറ്റം നടത്തി. കൊട്ടിഗൊബ്ബ 3 ആണ് കന്നഡയിൽ മഡോണ അഭിനയിച്ച ചിത്രം. ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റിയാണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്.