- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കറപുരണ്ട പല്ലുകൾ, നരച്ച താടിയും മുടിയും; മമ്മൂട്ടിയുടെ ഭ്രമയുഗം പോസ്റ്റർലുക്ക് വൈറൽ; സിനിമയിൽ മമ്മൂട്ടി എത്തുന്നത് ദുർമന്ത്രവാദിയായി
കൊച്ചി: കറപുരണ്ട പല്ലുകൾ. നരച്ച താടിയും മുടിയും. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ മമ്മൂട്ടി ശ്രദ്ധേയമാവുന്നു. ദുർമന്ത്രവാദിയായാണ് ഭ്രമയുഗത്തിൽ മമ്മൂട്ടി എത്തുന്നത്.മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ റിലീസ് ചെയ്തത്.
മമ്മൂട്ടിയും സംവിധായകൻ രാഹുൽ സദാശിവനും ആദ്യമായി ഒരുമിക്കുന്ന ഭ്രമയുഗം കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്നു . അർജുൻ അശോകൻ,സിദ്ധാർത്ഥ് ഭരതൻ , അമൽദ ലിസ എന്നിവരാണ് മറ്ര് താരങ്ങൾ. ഹൊറർ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിന് ഒറ്റപ്പാലവും ലൊക്കേഷനായിരിക്കും. തമിഴിലെ പ്രശസ്തമായ വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേർന്ന് ഹൊറർ ത്രില്ലർ ചിത്രങ്ങൾക്കായി പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ച ശേഷം നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് ടി .ഡി രാമകൃഷ്ണൻ സംഭാഷണം എഴുതുന്നു.
ഛായാഗ്രഹണം ഷെഹനാദ് ജലാൽ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അടുത്ത വർഷം ചിത്രം റിലീസ് ചെയ്യും.