കൊച്ചി: മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ 45ാം പിറന്നാളാണിന്ന്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മഞ്ജു വളരെ പെട്ടന്നാണ് പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയത്. പിന്നീട് സല്ലാപം, ഈ പുഴയും കടന്ന്, തൂവൽ കൊട്ടാരം, ആറാംതമ്പുരാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ മഞ്ജു വേഷമിട്ടു.

ഒരു വലിയ ഇടവേളയ്ക്കു ശേഷം ഹൗ ഓർഡ് ആർ യു എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജുവിന് പിന്നെ തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല. മലയാളത്തിന് പുറമേ തമിഴിലും മഞ്ജു കൈവെച്ചു. അവിടെ വലിയ വിജയങ്ങളും നേടി.

ഇപ്പോഴിതാ മഞ്ജുവിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുയാണ് നടൻ കുഞ്ചാക്കോ ബോബൻ. മഞ്ജുവും ചാക്കോച്ചനും സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ്.

'' Stay Happy and the crazy kool person that you are.Had much more crazier pics ,but posting this one for now'' മഞ്ജുവിനൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ കുറിച്ചു. നിരവധി പേർ കമന്റ്ബോക്സിൽ മഞ്ജുവിന് പിറന്നാൾ ആശംസിച്ച് എത്തിയിട്ടുണ്ട്.