- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഞ്ജുവിനെ തേടി തമിഴകത്തിൽ നിന്നും കൂടുതൽ അവസരങ്ങൾ; വിടുതലൈ 2' ൽ സേതുപതിയുടെ നായികയായി മഞ്ജു വാര്യർ
ചെന്നൈ: മഞ്ജു വാര്യരെ തേടി തമിഴ് സിനിമയിൽ നിന്നും കൂടുതൽ അവസരങ്ങൾ. വിജയ് സേതുപതിയെ നായകനാക്കി വെട്രിമാരാൻ സംവിധാനം െചയ്യുന്ന വിടുതലൈ 2 വിൽ നായികയായി മലയാളികളുടെ പ്രിയ താരം ഇപ്പോൾ. ഇതാദ്യമായാണ് വിജയ് സേതുപതിയും മഞ്ജുവും ഒരുമിക്കുന്നത്. സെപ്റ്റംബറിൽ ആരംഭിക്കുന്ന രണ്ടാമത്തെ ഷെഡ്യൂളിൽ മഞ്ജു വാര്യർ ജോയിൻ ചെയ്യും. ചിത്രത്തിന്റെ 15 ദിവസത്തെ ചിത്രീകരണം നടന്നിരുന്നു. വിജയ് സേതുപതിയും സൂരിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകളാണ് ചിത്രീകരിച്ചത്.
കഴിഞ്ഞവർഷം റിലീസ് ചെയ്ത വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈയുടെ രണ്ടാം ഭാഗമാണിത്. ജയ മോഹൻ എഴുതിയ തുണൈവൻ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങിയ വിടുതലൈ ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ്. ആദ്യഭാഗത്തേക്കാൾ രണ്ടാം ഭാഗത്തിൽ സൂരിക്കും ഏറെ പ്രാധാന്യം നൽകുന്നുണ്ട്. .
അതേസമയം വെട്രിമാരന്റെ അസുരൻ എന്ന ചിത്രത്തിലൂെടയാണ് മഞ്ജു തമിഴിൽ എത്തുന്നത്. അജിത്തിനൊപ്പമുള്ള തുനിവ് ആണ് രണ്ടാമെത്ത ചിത്രം. മനു ആനന്ദ് സംവിധാനം ചെയ്യുന്ന മിസ്റ്റർ എക്സ് എന്ന ചിത്രത്തിലും മഞ്ജു അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന് മുമ്പ് വുടുതലൈ 2ൽ മഞ്ജു ജോയിൻ ചെയ്യാനാണ് ഒരുങ്ങുന്നത്.