- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ ഇടവേള അനിവാര്യമായിരുന്നു; ഒമ്പത് വർഷത്തിന് ശേഷം തമിഴ് സിനിമയിലേക്ക് ചുവടു വെക്കാൻ മീരാ ജാസ്മിൻ; ഇക്കുറി നയൻതാരയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിൽ നടി
ചെന്നൈ: നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ നടി മീരാ ജാസ്മിൻ തമിഴകത്തിലേക്കും ചുവടു വെക്കുന്നു. ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തമിഴകത്തിലേക്ക് മീര ജാസ്മിൻ തിരിച്ചെത്തുന്നത്. മാധവൻ, സിദ്ധാർത്ഥ്, നയൻതാര എന്നിവർ ഒരുമിക്കുന്ന സ്പോർട്സ് ഡ്രാമ ചിത്രം ടെസ്റ്റിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് ഇടവേള എടുത്തതെന്നും, ഒരു നടിയെന്ന നിലയിൽ സംതൃപ്തിയുണ്ടെന്നും മീരാ ജാസ്മിൻ പറഞ്ഞു.
ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീരയുടെ പ്രതികരണം. പക്ഷേ ഈ യാത്ര ഇനിയാണ് തുടങ്ങുന്നത്, നല്ല ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മീരാ ജാസ്മിൻ പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് ഒരുമിച്ചഭിനയിച്ച മാധവൻ, സിദ്ധാർത്ഥ് എന്നിവരോടൊപ്പം ടെസ്റ്റ് പോലൊരു ചിത്രത്തിനായി വീണ്ടും പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് താരം പറയുന്നു. മാധവനൊപ്പം റൺ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിലാണ് മീര ജാസ്മിൻ മുൻപ് അഭിനയിച്ചിട്ടുള്ളത്. കാലം കടന്നുപോയെങ്കിലും ഇപ്പോഴും എല്ലാം പഴയതുപോലെ തന്നെ തോന്നുന്നു. നയൻതാരയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണെന്നും മീര പറഞ്ഞു. 2005ൽ പുറത്തിറങ്ങിയ സണ്ടക്കോഴിയിലൂടെയാണ് താരം തമിഴ് ചലച്ചിത്ര മേഖലയിൽ ശ്രദ്ധ നേടിയത്.
ആയുധ എഴുത്തിൽ ഭാഗമായിരുന്ന സിദ്ധാർത്ഥിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിലും ഏറെ സന്തോഷം. നയൻതാരയ്‌ക്കൊപ്പം അഭിനയിക്കാൻ സാധിച്ചതാണ് ഏറെ ആവശത്തിലാക്കിയതെന്നും മീര ജാസ്മിൻ പറയുന്നു. തമിഴ് പടം, ഇരുധിസുട്രു, വിക്രം വേദ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ ശശികാന്താണ് ടെസ്റ്റിന്റെ സംവിധാനം.




