കൊച്ചി: മലയാളികളുടെ പ്രിയ നടിയാണ് മിയ. മിനി സ്‌ക്രീനിൽ തിളങ്ങി പിന്നീട് വെള്ളിത്തിരയിലും വിജയിച്ചു കയറിയ വ്യക്തിത്വം. മിനിസ്‌ക്രീനിലും ടെലിവിഷനിലും ഒരുപോലെ സജീവമാണ് താരം. താരം സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ, താരം പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

2008 സംപ്രേഷണം ചെയ്ത'അൽഫോൻസാമ്മ'എന്ന സീരിയലലിലൂടെയാണ് മിയ അഭിനയ ലോകത്തെത്തുന്നത്. മാതാവിന്റെ വേഷമാണ് പരമ്പരയിൽ മിയ അവതരിപ്പിച്ചത്. സംവിധായകൻ ബോബൻ സാമുവലാണ് ആ സീരിയലിനു നേതൃത്വം നൽകിയത്്. ഇപ്പോഴിതാ, പതിനഞ്ചു വർഷങ്ങൾക്കു ശേഷം ബോബൻ സാമുവലിനൊപ്പം നിൽക്കുന്ന ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് താരം. അതിനൊപ്പം ഒരു കുറിപ്പും മിയ പങ്കുവെച്ചു.

ഈ രണ്ട് ചിത്രങ്ങൾ തമ്മിൽ 15 വർഷങ്ങളുടെ അന്തരം ഉണ്ട്. അഭിനയം എന്ന കലയെ കുറിച്ച് ഒന്നുമറിയാത്ത ഞാനും അഭിനയം കരിയർ ആക്കി മാറ്റിയ ഞാനും തമ്മിൽ ഉള്ള അന്തരം.. സിനിമ മേഖലയിലെ ഞാൻ ആദ്യമായി കണ്ട ഡയറക്ടർ ആണ് എന്റെ ഒപ്പം. ബോബൻ സാമുവൽ.2008 ഇൽ അൽഫോൻസാമ്മ സീരിയലിൽ മാതാവായി എന്നെ സെലക്ട് ചെയ്തില്ലരുന്നൂ എങ്കിൽ എനിക്ക് അറിയില്ല ഞാൻ ഈ മേഖലയിൽ വരുമായിരുന്നോ എന്ന് പോലും.. ഇപ്പൊ 15 വർഷങ്ങൾ കൂടി വളർന്നു 2023 വന്നു നിൽക്കുമ്പോൾ മനസ്സിൽ സന്തോഷവും അഭിമാനവും മാത്രം .. ഒരുപാട് നന്ദി ബോബൻ സാർ.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കൺസ്ട്രക്ഷൻ കമ്പനി ഉടമയാണ് അശ്വിൻ. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്‌നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ലൂക്ക എന്നൊരു മകനും മിയയ്ക്കുണ്ട്.