ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍. ഗോപാല്‍ നിര്‍മ്മിച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിന്റെ ടീസര്‍ പ്രകാശനം ചെയ്തു. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവന്‍, ഗൗതം കൃഷ്ണ, സാസ്വിക എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശ്വാസങ്ങള്‍ക്കും, മൂല്യങ്ങള്‍ക്കുമൊക്കെ ഏറെ പ്രാധാന്യം നല്‍കുന്ന യാഥാസ്ഥിതിക തറവാട്ടിലെ ഇരട്ടകളായ രണ്ടു സഹോദരങ്ങളുടെ വിശ്വാസങ്ങളിലെ വൈരുധ്യങ്ങളിലൂടെ ഉണ്ടാകുന്ന സംഭവങ്ങളാണ് തികഞ്ഞ ഉദ്വോഗത്തോടെ അവതരിപ്പിക്കുന്നത്.

ഈ പശ്ചാത്തലങ്ങള്‍ക്ക് ഏറെ അനുയോജ്യമാകും വിധത്തിലുള്ളതാണ് ഇന്നു പുറത്തുവിട്ട ടീസര്‍. കുടുംബ ജീവിതത്തിന്റെ ഊഷ്മളമായ മുഹൂര്‍ത്തങ്ങളും, ഒപ്പം പുതിയ തലമുറയുടെ വികാരവിചാരങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ട് പൂര്‍ണ്ണമായും എന്റെര്‍ടെയ്‌നറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ജോയ് മാത്യു,സുധീര്‍ കരമന, രേഖ,ഷാജു ശ്രീധര്‍, നന്ദു, രാജസേനന്‍, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ഹിമാശങ്കരി, അംബികാ മോഹന്‍ രശ്മി സജയന്‍, അറ്റുകാല്‍തമ്പി, അജിത് കുമാര്‍ എ.ആര്‍. കണ്ണന്‍, സജി രാജേഷ് ജന എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

ആര്‍. ഗോപാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാ?ഗ്രഹണം നിര്‍വഹിക്കുന്നത് അഴകപ്പനാണ്. സംവിധായകന്‍ നേമം പുഷ്പരാജിന്റെ വരികള്‍ക്ക് മോഹന്‍ സിതാര സം?ഗീതം നിര്‍വഹിക്കുന്നു. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ പ്രശാന്ത് വടകര. എഡിറ്റിംഗ് - വി.എസ്.വിശാല്‍, കലാസംവിധാനം -ത്യാഗു തവനൂര്‍, മേക്കപ്പ് - പട്ടണം റഷീദ്. പട്ടണം ഷാ, കോസ്റ്റ്യും ഡിസൈന്‍- ഇന്ദ്രന്‍സ് ജയന്‍,സംഘട്ടനം മാഫിയാ ശശി, എക്‌സിക്കുട്ടീവ് പ്രൊഡ്യൂ സര്‍ - രാജേഷ് മുണ്ടക്കല്‍, പരസ്യകല - മനു സാവഞ്ചി, നൃത്തം - മധു, സജി വക്കം സമുദ്ര' , സൗണ്ട് മിക്‌സിങ് -എന്‍ ഹരികുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ മാനേജര്‍ - ഹരീഷ് കോട്ടവട്ടം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രതാപന്‍ കല്ലിയൂര്‍, പ്രൊജക്റ്റ് ഡിസൈന്‍ - ഏ.ആര്‍.കണ്ണന്‍ , ഫോട്ടോ - ജയപ്രകാശ് അതളൂര്‍, പിആര്‍ഒ- വാഴൂര്‍ ജോസ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി മാസത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു.