കൊച്ചി: അർജുൻ അശോകനെ കേന്ദ്രകഥാപാത്രമാക്കി പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വി എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓളം. ഓഗസ്റ്റ് 4 ന് തിയറ്ററുകളിൽ എത്തും. നടി ലെനയും വി എസ് അഭിലാഷും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം നൗഫൽ പുനത്തിൽ ആണ് നിർമ്മിക്കുന്നത്.

അർജുൻ അശോകനൊപ്പം ഹരിശ്രീ അശോകനും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.യഥാർഥ ജീവിതത്തിൽ എന്നപോലെ ചിത്രത്തിലും അച്ഛനും മകനുമായിട്ടാണ് എത്തുന്നത്. ലെന ബിനു പപ്പു, നോബി മാർക്കോസ്, സുരേഷ് ചന്ദ്രമേനോൻ, പൗളി വത്സൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ഛായാഗ്രഹണം നീരജ് രവി & അഷ്‌കർ. എഡിറ്റിങ് ഷംജിത്ത് മുഹമ്മദ്,സൗണ്ട് ഡിസൈൻ രംഗനാഥ് രവി, മ്യൂസിക് ഡയറക്ടർ അരുൺ തോമസ്, കോപ്രൊഡ്യൂസർ സേതുരാമൻ കൺ കോൾ.ചീഫ് അസോസിയേറ്റ് ഡയറക്ടർ മിറാഷ് ഖാൻ, അംബ്രോ വർഗീസ്, ആർട്ട് വേലു വാഴയൂർ, കോസ്റ്റ്യൂം ജിഷാദ് ഷംസുദ്ദീൻ & കുമാർ ഇടപ്പാൾ. മേക്കപ്പ് ആർ ജി വയനാടൻ &റഷീദ് അഹമ്മദ്.പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ, ഡിസൈൻസ് മനു ഡാവിഞ്ചി.