- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ വേദനയെ അതിജീവിക്കാനാവുമെന്ന് കരുതിയില്ല; ഞാൻ ഒരു വെളിച്ചവും കണ്ടില്ല, വെളിച്ചമില്ലെന്ന് ഞാൻ കരുതി; ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടം: കുറിപ്പുമായി പാർവതി തിരുവോത്ത്
കൊച്ചി: കടന്നുപോയ മോശം ദിനങ്ങളെക്കുറിച്ച് ഓർത്ത് നടി പാർവതി തിരുവോത്ത്. 2019ലെ ഓണത്തിന് സഹോദരൻ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ജീവിതത്തിലെ ഏറ്റവും ഇരുണ്ട ഘട്ടങ്ങളിൽ ഒന്നായിരുന്നു എന്നാണ് നടി പറയുന്നത്. തന്റെ കൂടെയുള്ളവരുടെ കരുതലാണ് തന്നെ മുന്നോട്ടു നയിച്ചത്. തന്റെ കൂടെ നിന്നതിന് സഹോദരന് നന്ദി പറഞ്ഞുകൊണ്ടാണ് പാർവതിയുടെ കുറിപ്പ്.
2019ൽ എന്റെ സഹോദരൻ എന്റെ കുറച്ച് ചിത്രങ്ങളെടുത്തു. അത് ഓണമായിരുന്നു. എനിക്ക് ഓർമയുണ്ട്, അത് എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിൽ ഒന്നായിരുന്നു. ഈ ചിത്രം എടുക്കുന്നതിന് ഒരു മണിക്കൂർ മുൻപ്, അന്ന് ഞാൻ അനുഭവിച്ച വേദനയെ അതിജീവിക്കാനാവുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഞാൻ ഒരു വെളിച്ചവും കണ്ടില്ല. അങ്ങനെയല്ല, വെളിച്ചമില്ലെന്ന് ഞാൻ കരുതി. എനിക്ക് എന്റെ ആളുകളുണ്ടായിരുന്നു. എനിക്ക് അനങ്ങാൻ കഴിയാതെ നിൽക്കുമ്പോൾ അവരുടെ കരുതൽ എന്നെ മുന്നോട്ടു നയിച്ചു.
സഹിക്കാനാവാത്ത വേദനയിലും ഞാൻ ചിരിച്ചു. ഞാൻ ആകാശത്തേക്കു നോക്കി. ഞാൻ മുന്നേറി. ഇന്ന് ഇവിടെ എത്താൻ കഴിഞ്ഞതിൽ ഞാൻ എന്ത് ഭാഗ്യവതിയാണ്. എനിക്ക് ഈ ചിത്രങ്ങൾ ഏറെ ഇഷ്ടമാണ്. എനിക്കൊപ്പം നിന്നതിന് നന്ദി.- ഇൻസ്റ്റഗ്രാം കുറിപ്പിൽ പാർവതി പറയുന്നു.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. കരുത്തോടെ മുന്നോട്ടു പോകാനായിരുന്നു സഹോദരൻ ഓം തിരുവോത്ത് കുറിച്ചത്. കടുത്ത വേദനയെ മറികടന്ന് ജീവിതത്തിൽ മുന്നേറിയതിൽ സന്തോഷമുണ്ടെന്നും നിരവധി ആരാധകർ കുറിച്ചു.