- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സവർക്കറുടെ സ്വാതന്ത്ര്യ സമര പോരാട്ടം സിനിമയാകുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ച് രാം ചരൺ തേജ; നിഖിൽ സിദ്ധാർഥയും അനുപം ഖേറും കേന്ദ്രകഥാപാത്രങ്ങളാകും
ഹൈദരാബാദ്: സവർക്കറുടെ ജന്മദിനത്തിൽ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടു തെലുഗു നടനും നിർമ്മാതാവുമായ രാം ചരൺ തേജ. സവർക്കറുടെ ജീവിതം ആസ്പദമാക്കി പുതിയ ചിത്രമാണ് രാംചരൺ പ്രഖ്യാപിച്ചത്. 'ദി ഇന്ത്യാ ഹൗസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനുപം ഖേറും നിഖിൽ സിദ്ധാർഥയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
സവർക്കറുടെ 140 ാമത് ജന്മദിനത്തിലാണ് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം ആസ്പദമാക്കിയുള്ള സിനിമ പ്രഖ്യാപിച്ചത്. 'സ്വതന്ത്ര്യ സമര സേനാനി വീർ സവർക്കറിന്റെ 140ാം ജന്മദിനത്തിൽ, നിഖിൽ സിദ്ധാർഥയേയും അനുപം ഖേറിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി രാം വംശി കൃഷ്ണ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ സിനിമ 'ദി ഇന്ത്യ ഹൗസ്' പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ട്' -രാം ചരൺ ട്വീറ്റ് ചെയ്തു.
1906 മുതൽ 1910 വരെ പ്രവാസകാലത്ത് സവർക്കർ താമസിച്ചിരുന്ന ലണ്ടനിലെ വസതിയായിരുന്നു ഇന്ത്യാ ഹൗസ്. 'ദി ഇന്ത്യ ഹൗസ്' എന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് ഇതിനെയാണ്.
രാം ചരണിന്റെ പ്രൊഡക്ഷൻ ബാനർ വി മെഗാ പിക്ചേഴ്സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. രാം ചരൻ, വി മെഗാ പിക്ചേഴ്സ്, അഭിഷേക് അഗർവാൾ ആർട്‌സ് എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് സിനിമാ പ്രഖ്യാപനം നടന്നത്.




