- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്‌റ്റൈലിഷ് ലുക്കിൽ മോഹൻലാൽ; ഒപ്പം സുരാജ് വെഞ്ഞാറമ്മൂടും; ലണ്ടനിൽ നിന്നുള്ള ചിത്രം വൈറൽ
ലണ്ടൻ: യാത്രകളെ ഏറെ സ്‌നേഹിക്കുന്ന നടനാണ് മോഹൻലാൽ. ഷൂട്ടിംഗിനായി വിവിധ ലൊക്കേഷനുകളിൽ പോകുന്നത് കൂടാതെ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് കുടുംബവുമൊത്ത് വിദേശ രാജ്യങ്ങളിലും മറ്റുമൊക്കെ ഇടയ്ക്ക് താരം പോകാറുണ്ട്. ഫിറ്റ്‌നസ് ശരിയായി നോക്കുന്ന ഒരാൾ കൂടിയാണ് ലാൽ. അതിനൊപ്പം തന്നെ നല്ല സ്‌റ്റൈലിഷ് ഔട്ട്ഫിറ്റുകളുമാണ് മോഹൻലാൽ ധരിക്കാറുള്ളത്.
അത്തരത്തിൽ സ്‌റ്റൈലിഷായുള്ള മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ലണ്ടനിൽ നിന്നുള്ള ചിത്രമാണിത്. ബ്ലൂ ജീൻസിനൊപ്പം ഫാഷണബിൾ ആയിട്ടുള്ള ലിനൻ ഷർട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. ഒരു ട്രെൻഡ് സെറ്റിങ് ലുക്ക് തന്നെയാണ് മോഹൻലാലിന്റേത്. പിആർ ഉണ്ണി രാജേന്ദ്രൻ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്. സുരാജ് വെഞ്ഞാറമ്മൂടും മോഹൻലാലിനൊപ്പമുണ്ട്. ഇരുവരും ഒരുമിച്ചുള്ള പുതിയ ചിത്രത്തിനായാണോ ലണ്ടനിൽ പോയിരിക്കുന്നതെന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനാണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രം ഈ വർഷം ബിഗ് സ്‌ക്രീനുകളിൽ എത്തുമെന്ന് റിപ്പോർട്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'റാം', 'എൽ2: എമ്പുരാൻ' എന്നീ പ്രൊജക്റ്റുകളും താരത്തിന് അണിയറയിലുണ്ട്.
ഇതുകൂടാതെ മോഹൻലാലിന്റെ ബിഗ് ബജറ്റ് പാൻഇന്ത്യൻ പ്രോജക്റ്റ് ' വൃഷഭ ' ഈ വർഷം ജൂലൈ അവസാനത്തോടെ ലണ്ടനിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കന്നഡ സംവിധായകൻ നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അച്ഛന്മകൻ ഡ്രാമയാണ്. 'വൃഷഭ' മലയാളത്തിലും തെലുങ്കിലുമായി ചിത്രീകരിക്കും.




