- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വില്ലൻ കാലഘട്ടം കഴിഞ്ഞു, പ്രണയകാലത്തേക്ക് എത്തി; അവളെ ഞാൻ ഭ്രാന്തമായി പ്രണയിക്കുന്നു; തമന്നയെക്കുറിച്ച് വിജയ് വർമ
മുംബൈ: ബോളിവുഡിലെ പുതിയ താരജോഡികളാണ് തമന്നയും വിജയ് വർമയും. പ്രണയത്തിലാണെന്ന വിവരം ഇരുവരും തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ആരാധക ഹൃദയം കവരുന്നത് വിജയ് വർമയുടെ വാക്കുകളാണ്. തമന്നയെ ഭ്രാന്തമായി പ്രണയിക്കുന്നു എന്നാണ് വിജയ് പറഞ്ഞത്.
ഒരു അഭിമുഖത്തിലായിരുന്നു തമന്നയോടുള്ള പ്രണയത്തേക്കുറിച്ച് താരം വാചാലനായത്. ഞാൻ ഏറെ സന്തോഷവാനാണ്. അവളെ ഞാൻ ഭ്രാന്തമായി പ്രണയിക്കുന്നു. വില്ലൻ കാലഘട്ടം കഴിഞ്ഞു, പ്രണയകാലത്തേക്ക് എത്തി. എന്നാണ് ഇതിനെ ഞാൻ വിളിക്കാൻ ആഗ്രഹിക്കുന്നത്. വിജയ് വർമ പറഞ്ഞു.
നെറ്റ്ഫ്ളാക്‌സ് സീരീസായ ലസ്റ്റ് സ്‌റ്റോറീസിന്റെ ഷൂട്ടിങ്ങിനിടെയാണ് തമന്നയും വിജയ് വർമയും പ്രണയത്തിലാവുന്നത്. തുടർന്ന് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പ്രണയത്തെക്കുറിച്ച് തമന്ന തുറന്നു പറയുകയായിരുന്നു. വിജയ് വർമ തന്റെ ഹാപ്പി പ്ലെയ്‌സാണ് എന്നാണ് താരം പറഞ്ഞത്.
Next Story