- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിനീത് ശ്രീനിവാസൻ പുതിയ സിനിമയുടെ പണിപ്പുരയിൽ; നിവിൻ പോളിയും പ്രണവ് മോഹൻലാലും ഒരുമിച്ചേക്കും; ഒപ്പം ധ്യാൻ ശ്രീനിവാസനും
കൊച്ചി: മലയാള സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിത്വമാണ് വിനീത് ശ്രീനിവാസന്റേത്. നടനായും സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങിയ വിനീത് വീണ്ടും പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഷൂട്ടിങ് ഈ വർഷാവസാനത്തോടെ ആരംഭിക്കാനാണ് പദ്ധതിയിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം വിനീത് ശ്രീനിവാസന്റെ മുൻ നായകന്മാരുടെ ഗെറ്റ് ടുഗതറായിരിക്കും പുതിയ ചിത്ര.ം
നിവിൻ പോളി, പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കും വിനീതിന്റെ പുതിയ ചിത്രത്തിലൂടെ. ഹൃദയത്തിനു ശേഷം വിനീത് ശ്രീനിവാസൻ പുതിയ സിനിമയുടെ എഴുത്തിലാണെന്ന് വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോൾ വിനീത് ശ്രീനിവാസൻ തിരക്കഥ പൂർത്തിയാക്കുകയും ചിത്രത്തിലേക്കുള്ള കാസ്റ്റിങ് സംബന്ധമായ ജോലികളിലുമാണ്.
പുതിയ സിനിമയെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തു വന്നിട്ടില്ലെങ്കിലും കാസ്റ്റിങ് സംബന്ധിച്ചുള്ള വിവരങ്ങളാണ് പ്രചരിക്കുന്നത്. ഹൃദയത്തിന്റെ വലിയ വിജയത്തിനു ശേഷം മൂന്നു നായകന്മാരും ഒന്നിക്കുന്ന ചിത്രത്തിന്റെ ജോലികൾ 2023 ഓഗസ്റ്റോടെ ആരംഭിക്കും.
ഗായകനായും നായകനായും ഹിറ്റ് സൃഷ്ടിച്ച ശേഷം മലർവാടി ആട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് വിനീത് ശ്രീനിവാസൻ സംവിധാന തൊപ്പി ആദ്യമായി അണിയുന്നത്. മലയാളത്തിലെ യുവതാരം നിവിൻ പോളിയുടെയും ആദ്യ ചിത്രമായിരുന്നു മലർവാടി ആട്‌സ് ക്ലബ്. പിന്നീട് നിവിൻ പോളിയെ നായകാക്കി സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് വലിയ വിജയം നേടിയ ചിത്രമായിരുന്നു. അതിനുശേഷം തിരക്കഥ എഴുതിയ ഒരു വടക്കൻ സെൽഫിയിലും സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യത്തിലും നിവിനായിരുന്നു നായികൻ.
വിനീത് ആദ്യമായി ത്രില്ലർ ജോണറിലൊരുക്കിയ തിര എന്ന ചിത്രത്തിലൂടെയാണ് സഹോദരനായ ധ്യാൻ ശ്രീനിവാസൻ നായകനായി മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. ധ്യാൻ ശ്രീനിവാസനും നടി ശോഭനയും പ്രധാന വേഷങ്ങളിലെത്തായി ചിത്രം തിയറ്ററിൽ പരാജയപ്പെട്ടിരുന്നെങ്കിലും മികച്ച പ്രേക്ഷക പ്രതീകരണം പിന്നീട് നേടിയിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം മോഹൻലാലിന്റെ മകൻ പ്രണവിനും കരിയറിൽ ടേണിങ് പോയിന്റായി. 2022 ൽ മലയാളത്തിൽ 50 കോടി ക്ലബ് നേട്ടം സ്വന്തമാക്കിയ ചിത്രമായിരുന്നു ഹൃദയം.
സമീപകാലത്ത് ഒരു അഭിമുഖത്തിൽ വിനീത് ശ്രീനിവാസന്റെ അടുത്ത സിനിമയിൽ താൻ ഭാഗമാകുന്നതായി ധ്യാൻ പറഞ്ഞിരുന്നു. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് വേണ്ടി ധ്യാൻ ശരീരഭാരം കുറയ്ക്കാൻ ഒരുങ്ങുന്നുവെന്നും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയാലുടൻ ശരീര ഭാരം കുറക്കുന്നതിനുള്ള ശ്രമം ആരംഭിക്കുമെന്നും ധ്യാൻ വെളിപ്പെടുത്തിയിരുന്നു.




